ഇന്ത്യ ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ നിരോധിച്ചു; നാല് മണിക്ക് മുന്‍പായി നിലത്തിറക്കാന്‍ ഉത്തരവ്

എത്യോപ്യന് വിമാന അപകടത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യയില് ഉപയോഗത്തിലുള്ള ബോയിങ് 737 മാക്സ്-8 വിമാനങ്ങള് നിലത്തിറക്കാന് ഉത്തരവിട്ട് ഡി.ജി.സി.എ. വൈകിട്ട് നാല് മണിക്ക് മുന്പായി വിമാനങ്ങള് നിലത്തിറക്കാനാണ് നിര്ദേശം. ഇന്ത്യന് വ്യോമമേഖലയില് ബോയിങ് 737 മാക്സ് 8 വിമാനങ്ങള് പ്രവേശിക്കുന്നതിനും വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. യു.കെ, ചൈന, അര്ജന്റീന, ബ്രസീല്, കേയ്മന് ദ്വീപുകള്, ദക്ഷിണ കൊറിയ, എത്യോപ്യ, ഇന്തോനേഷ്യ, മെക്സിക്കോ, ഓസ്ട്രേലിയ, ഒമാന്, യു.എ.ഇ, കുവൈറ്റ് തുടങ്ങി പതിനേഴിലധികം രാജ്യങ്ങള് നിലവില് ബോയിങ് 737 മാക്സ്-8 വിമാനങ്ങള് നിരോധിച്ചു കഴിഞ്ഞു.
 | 
ഇന്ത്യ ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ നിരോധിച്ചു; നാല് മണിക്ക് മുന്‍പായി നിലത്തിറക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: എത്യോപ്യന്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ നിലത്തിറക്കാന്‍ ഉത്തരവിട്ട് ഡി.ജി.സി.എ. വൈകിട്ട് നാല് മണിക്ക് മുന്‍പായി വിമാനങ്ങള്‍ നിലത്തിറക്കാനാണ് നിര്‍ദേശം. ഇന്ത്യന്‍ വ്യോമമേഖലയില്‍ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.കെ, ചൈന, അര്‍ജന്റീന, ബ്രസീല്‍, കേയ്മന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, എത്യോപ്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഒമാന്‍, യു.എ.ഇ, കുവൈറ്റ് തുടങ്ങി പതിനേഴിലധികം രാജ്യങ്ങള്‍ നിലവില്‍ ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു.

2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്‌സിന്റെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2018 ഒക്ടോബറില്‍ ജക്കാര്‍ത്തയില്‍ നിന്ന് 189 പേരുമായി പറന്നുയര്‍ന്ന ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്സ് വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 189 പേരും അതിദാരുണമായി കൊല്ലപ്പെട്ടു. നെയ്‌റോബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ 157 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രണ്ട് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളിലാണ്. രണ്ട് അപകടങ്ങളുടെയും കാരണം സമാനമാണെന്നാണ് റിപ്പോര്‍ട്ട്. സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നിവരാണ് ബോയിങ് 737 മാക്സ്-8 വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യോമയാന സെക്രട്ടറി എല്ലാ വിമാന കമ്പനികളുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടായിരിക്കും യോഗം നടക്കുക.