ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാല്‍സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാല്സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതി.
 | 
ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാല്‍സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാല്‍സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് കൃപാകരനാണ് ഈ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ആസാം സ്വദേശിനിയായ 22 കാരി തിരുപ്പൂരില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കൃപാകരന്റെ പരാമര്‍ശം. ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതി ലൈംഗികാതിക്രമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.