ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഇന്ത്യക്ക് ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎസ്ആര്ഒ ചെയര്മാന് എ.എസ്. കിരണ് കുമാര്. അത് നടപ്പിക്കാന് ദീര്ഘവീക്ഷണത്തോടെയുള്ള സമീപനവും ആസൂത്രണവും വേണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 104 ഉപഗ്രഹങ്ങള് വിക്ഷേപിച്ച് ഇന്ത്യ കരസ്ഥമാക്കിയ ചരിത്രനേട്ടത്തേക്കുറിച്ചുള്ള പ്രദര്ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു കിരണ്കുമാര്
 | 

ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

മുംബൈ: ഇന്ത്യക്ക്  ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍. അത് നടപ്പിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനവും ആസൂത്രണവും വേണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ കരസ്ഥമാക്കിയ ചരിത്രനേട്ടത്തേക്കുറിച്ചുള്ള പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു കിരണ്‍കുമാര്‍

ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ രാജ്യം തീരുമാനിച്ചാല്‍ മാത്രം മതി. തങ്ങള്‍ ഒരുക്കമാണ്. ഒരു നയം പ്രഖ്യാപിക്കുക, ആവശ്യമായ ധനസഹായം നല്‍കുക, അത്രമാത്രം മതിയെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ ലോകറെക്കോര്‍ഡാണ് സൃഷ്ടിച്ചത്.

പിഎസ്എല്‍വി സി 37 ന്റെ 39-ാമത്തെ വിക്ഷേപണത്തിലാണ് ഈ നേട്ടം ഇന്ത്യ കരസ്ഥമാക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 37 കുതിച്ചുയര്‍ന്നത്.