ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തുന്നത് ഇന്ത്യയിലേക്ക്; ഇന്ത്യയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

പ്രവാസിപ്പണം ഏറ്റവും കൂടുതല് എത്തുന്ന രാജ്യം ഇന്ത്യയെന്ന് ആര്ബിഐ. അംഗീകൃത സംവിധാനങ്ങളിലൂടെ പ്രവാസികള് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം. ഇന്ത്യയില് ഇക്കാര്യത്തില് ഒന്നാം സ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതല് വിദേശധനം ഇന്ത്യയില് എത്തുന്നത് യുഎഇയില് നിന്നാണ്.
 | 
ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തുന്നത് ഇന്ത്യയിലേക്ക്; ഇന്ത്യയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

മുംബൈ: പ്രവാസിപ്പണം ഏറ്റവും കൂടുതല്‍ എത്തുന്ന രാജ്യം ഇന്ത്യയെന്ന് ആര്‍ബിഐ. അംഗീകൃത സംവിധാനങ്ങളിലൂടെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതിലാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം. ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതല്‍ വിദേശധനം ഇന്ത്യയില്‍ എത്തുന്നത് യുഎഇയില്‍ നിന്നാണ്.

2016-17 സാമ്പത്തികവര്‍ഷത്തെ പ്രവാസിപ്പണത്തിന്റെ കണക്കുകള്‍ ആര്‍ബിഐ പുറത്തു വിട്ടു. ഇക്കാലയളവില്‍ 6900 കോടി ഡോളറാണ് ഇന്ത്യയിലെത്തിയത്. ഇത് 4,95,661 കോടി രൂപ വരും. ഈ തുകയുടെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് എത്തുന്നത്. മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനം കേരളത്തിലേക്കാണ് എത്തുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 94175 കോടി രൂപയാണ് കേരളത്തിലേക്ക് എത്തുന്നത്.

16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടക മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. തൊട്ടുപിന്നില്‍ എട്ടു ശതമാനവുമായി തമിഴ്‌നാടും നാലു ശതമാനവുമായി ആന്ധ്രാപ്രദേശുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ 90 ശതമാനവും ജോലിചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുമാണ്. മൊത്തം പ്രവാസിപ്പണത്തിന്റെ 50 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നും സര്‍വേ പറയുന്നു.