കംഗാരുക്കള്‍ക്ക് രക്ഷയായി കാലാവസ്ഥ; ഇന്ത്യ ചരിത്ര വിജയത്തിനരികെ

അവസാന ടെസ്റ്റില് തോല്വിക്കരികെയുള്ള ഓസീസിന് രക്ഷയായി കാലാവസ്ഥ. നാലാം ദിനം ഫോളോ ഓണ് വഴങ്ങിയ ഓസീസിനെ അവസാനം ദിവസം എറിഞ്ഞിട്ടാല് ഇന്ത്യ ചരിത്രം രചിക്കും. മത്സരം സമനിലയിലായാലും ഇന്ത്യ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ചവരെന്ന് ഖ്യാതിക്ക് അര്ഹരാകും. രണ്ടാം ഇന്നിങ്സില് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്സെടുത്തു നില്ക്കെ വെളിച്ചക്കുറവ് വില്ലനാകുകയായിരുന്നു. ചായക്ക് പിരിഞ്ഞ ശേഷം പിന്നീട് മത്സരം തുടരാനായില്ല.
 | 
കംഗാരുക്കള്‍ക്ക് രക്ഷയായി കാലാവസ്ഥ; ഇന്ത്യ ചരിത്ര വിജയത്തിനരികെ

സിഡ്‌നി: അവസാന ടെസ്റ്റില്‍ തോല്‍വിക്കരികെയുള്ള ഓസീസിന് രക്ഷയായി കാലാവസ്ഥ. നാലാം ദിനം ഫോളോ ഓണ്‍ വഴങ്ങിയ ഓസീസിനെ അവസാനം ദിവസം എറിഞ്ഞിട്ടാല്‍ ഇന്ത്യ ചരിത്രം രചിക്കും. മത്സരം സമനിലയിലായാലും ഇന്ത്യ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ചവരെന്ന് ഖ്യാതിക്ക് അര്‍ഹരാകും. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെടുത്തു നില്‍ക്കെ വെളിച്ചക്കുറവ് വില്ലനാകുകയായിരുന്നു. ചായക്ക് പിരിഞ്ഞ ശേഷം പിന്നീട് മത്സരം തുടരാനായില്ല.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഉയര്‍ത്തിയ 622 റണ്‍സ് മറികടക്കാന്‍ ഓസീസിന് 316 റണ്‍സ് കൂടി വേണം. ഓസീസിന്റെ ആദ്യ ഇന്നിഗംസ് 300 റണ്‍സില്‍ അവസാനിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ് കംഗാരുക്കളുടെ നട്ടെല്ലൊടിച്ചത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം നേടി. ബുമ്രയ്ക്കാണ് ഒരു വിക്കറ്റ്. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. മഴ മൂലം നാലാം ദിനത്തിലെ ആദ്യ സെഷന്‍ മുഴുവന്‍ നഷ്ടമായിരുന്നു. അഞ്ചാം ദിവസം 90 ഓവറുകളും എറിയാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് വിജയ സാധ്യതയുണ്ടാകും.

സിഡ്‌നിയില്‍ കഴിഞ്ഞ ദിവസം ചുഴലിക്കാറ്റും മഴയും ഉണ്ടായിരുന്നു. നേരത്തെ മൂന്നാം ദിനം 80 ഓവറുകള്‍ക്കു ശേഷം രണ്ടാം ന്യൂബോള്‍ എടുക്കാന്‍ നായകന്‍ വിരാട് കോലി തീരുമാനിച്ചെങ്കിലും അതിനോടകം വെളിച്ചം മങ്ങിത്തുടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. നാളെയും കാലാവസ്ഥ വില്ലനായാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമാവും. 90 ഓവറുകള്‍ എറിഞ്ഞാല്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷമണിന്റെ പ്രവചനം അക്ഷരംപ്രതി ശരിയായി മാറുകയും ചെയ്യും.