ഇന്ത്യന്‍ സൈനികര്‍ മരിച്ചത് വെടിയേറ്റല്ലെന്ന് റിപ്പോര്‍ട്ട്; പ്രശ്‌നം വഷളാക്കരുതെന്ന് ചൈന

കിഴക്കന് ലഡാക്കിലെ ഗാല്വാന് താഴ്വരയില് ഇന്ത്യന് സൈനികര് കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്ന് റിപ്പോര്ട്ട്.
 | 
ഇന്ത്യന്‍ സൈനികര്‍ മരിച്ചത് വെടിയേറ്റല്ലെന്ന് റിപ്പോര്‍ട്ട്; പ്രശ്‌നം വഷളാക്കരുതെന്ന് ചൈന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്ന് റിപ്പോര്‍ട്ട്. കല്ലുകളും വടികളും ഉപയോഗിച്ചാണ് ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു പക്ഷത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൈന്യം പ്രസ്താവനയില്‍ അറിയിക്കുന്നത്. മേഖലയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനായി സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്.

അതേസമയം ഇന്ത്യ ഏകപക്ഷീയമായി നടപടികള്‍ എടുക്കരുതെന്നും പ്രശ്‌നം വഷളാക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിര്‍ത്തി ലംഘിച്ചത് ഇന്ത്യന്‍ സൈന്യമാണെന്നും തിങ്കളാഴ്ച രണ്ട് തവണ ഇന്ത്യ ചൈനീസ് അതിര്‍ത്തി ലംഘിച്ചുവെന്നും ചൈന ആരോപിക്കുന്നു. ഈ പ്രകോപനമാണ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിശദീകരണം.

ഇന്നലെയാണ് കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1975ന് ശേഷം ആദ്യമായാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്.