ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന് യു.എ.ഇയില്‍ മൂന്നുവര്‍ഷം തടവ്

പരിശീലനം നല്കിക്കൊണ്ടിരുന്ന 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഫുട്ബോള് പരിശീലകനായ ഇന്ത്യക്കാരനെ യു.എ.ഇ മൂന്നുവര്ഷത്തേക്ക് തടവിലാക്കി. കുട്ടിയുടെ നഗ്ന ചിത്രങ്ങള് സാമൂഹ്യമാധ്യമങ്ങളിലിടുമെന്ന് ഭീഷണിപ്പെടുത്തി തന്റെ കാറിനുള്ളില് പീഡനത്തിന് വിധേയനാക്കിയെന്നാണ കേസ്.
 | 

ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന് യു.എ.ഇയില്‍ മൂന്നുവര്‍ഷം തടവ്

ദുബായ്: പരിശീലനം നല്‍കിക്കൊണ്ടിരുന്ന 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഫുട്ബോള്‍ പരിശീലകനായ ഇന്ത്യക്കാരനെ യു.എ.ഇ മൂന്നുവര്‍ഷത്തേക്ക് തടവിലാക്കി. കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലിടുമെന്ന് ഭീഷണിപ്പെടുത്തി തന്റെ കാറിനുള്ളില്‍ പീഡനത്തിന് വിധേയനാക്കിയെന്നാണ കേസ്.

മൂന്നു വര്‍ഷത്തേക്ക് തടവിലാക്കിയ പരിശീലകനെ അതിനുശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനുമുമ്പ് ഇയാള്‍ കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചതായും കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഇയാളുടെ മൊബൈലില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വിചാരണവേളയില്‍ ഇയാള്‍ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഈ സംഭവത്തിനു നാലുമാസം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് താന്‍ ഇയാളെ പരിചയപ്പെട്ടതെന്ന് കുട്ടി പറഞ്ഞു. ഇയാള്‍ തങ്ങളെ വിളിച്ചുകൊണ്ടുപോവുകയും പരിശീലനത്തിനുശേഷം തിരികെ കൊണ്ടുവിടുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മറ്റുള്ളവരെ വിട്ട് താന്‍ ഒറ്റയ്ക്കായപ്പോഴാണ് ഇയാള്‍ അതിക്രമം കാട്ടിയതെന്നും കുട്ടി പറഞ്ഞു.