ചികിത്സാപ്പിഴവു മൂലം എട്ടുവയസുകാരന്‍ മരിച്ചു; ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് യുകെയില്‍ ജയില്‍ ശിക്ഷ

നേത്രചികിത്സയിലുണ്ടായ പിഴവുമൂലം എട്ടുവയസുകാരന് ജീവന് നഷ്ടമായ സംഭവത്തില് യുകെയില് ഇന്ത്യന് വംശജയായ നേത്രരോഗ വിദഗ്ധയെ രണ്ട് വര്ഷത്തെ ജയില് ശിക്ഷക്ക് വിധിച്ചു. 35കാരിയായ ഹണി റോസിനെയാണ് കോടതി ശിക്ഷിച്ചത്. വിന്സന്റ് ബാര്ക്കറെന്ന കുട്ടിയുടെ നേത്രപരിശോധനയ്ക്കിടെ മരണകാരണമായ രോഗം ഹണി റോസിന് കണ്ടെത്താനായില്ലെന്നും തുടര്ന്ന് കുട്ടി രോഗബാധയെത്തുടര്ന്ന് അഞ്ച് മാസത്തിന് ശേഷം മരിച്ചതായും കോടതി കുറ്റപത്രത്തില് പറഞ്ഞു.
 | 

ചികിത്സാപ്പിഴവു മൂലം എട്ടുവയസുകാരന്‍ മരിച്ചു; ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് യുകെയില്‍ ജയില്‍ ശിക്ഷ

ലണ്ടന്‍: നേത്രചികിത്സയിലുണ്ടായ പിഴവുമൂലം എട്ടുവയസുകാരന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ യുകെയില്‍ ഇന്ത്യന്‍ വംശജയായ നേത്രരോഗ വിദഗ്ധയെ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. 35കാരിയായ ഹണി റോസിനെയാണ് കോടതി ശിക്ഷിച്ചത്. വിന്‍സന്റ് ബാര്‍ക്കറെന്ന കുട്ടിയുടെ നേത്രപരിശോധനയ്ക്കിടെ മരണകാരണമായ രോഗം ഹണി റോസിന് കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് കുട്ടി രോഗബാധയെത്തുടര്‍ന്ന് അഞ്ച് മാസത്തിന് ശേഷം മരിച്ചതായും കോടതി കുറ്റപത്രത്തില്‍ പറഞ്ഞു.

ഗുരുതരമായ ഉദാസീനത ഹണി റോസ് കാണിച്ചതായി ഇപ്‌സ്‌വിച്ച് ക്രൗണ്‍ കോടതിക്ക് കണ്ടെത്താനിയില്ല. എന്നാല്‍ സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഹണി റോസിന് നല്‍കിയ ശിക്ഷ കുറഞ്ഞു പോയതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ കേസാണിതെന്ന് പറഞ്ഞ ജഡ്ജി ജറമി സ്മിത്ത് ഹണി റോസിനോട് 200 മണിക്കൂര്‍ സൗജന്യമായി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം ഇവരെ നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടു.

സഫോള്‍ക്ക് പോലീസ് ഡിറ്റക്റ്റീവ് സൂപ്രണ്ട് ടോണ്യ ആന്റോണിസ് നിലവിലെ സാഹചര്യത്തില്‍ അനുയോജ്യമായ ശിക്ഷയാണ് ഹണി റോസിന് ലഭിച്ചതെന്ന് പറഞ്ഞു. ബാര്‍ക്കര്‍ കുടുംബത്തിന് ഹണി ജയിലില്‍ പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോസ് അപ്പീലിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഒപ്‌റ്റോമെട്രിസ്റ്റുമാരുടെ സംഘടന വ്യക്തമാക്കി.