ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ഗവേഷണത്തിന് താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രം

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ഗവേഷണത്തിന് താല്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്ക്കാര്.
 | 
ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ഗവേഷണത്തിന് താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ഗവേഷണത്തിന് താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ശാസ്ത്ര സാങ്കേതിക വകുപ്പ്, ആയുര്‍വേദം, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ,സോവ റിഗ്പ, ഹോമിയോപ്പതി മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ചേര്‍ന്നാണ് റിസര്‍ച്ച് പ്രൊപ്പോസലുകള്‍ ക്ഷണിച്ചിരിക്കുന്നത്. പ്രാദേശിക ഇനം പശുക്കളുടെ വിശിഷ്ട ഗുണങ്ങളെക്കുറിച്ചും അവയുടെ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധഗുണത്തെക്കുറിച്ചുമുള്ള പഠനത്തിനാണ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

ക്യാന്‍സര്‍ ചികിത്സക്ക് ഉള്‍പ്പെടെ പാല്‍, ഗോമൂത്രം, ചാണകം തുടങ്ങിയവ ഉപയോഗിക്കാനാകുമോ എന്ന വിഷയത്തിലും ഗവേഷണത്തിന് നിര്‍ദേശമുണ്ട്. ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ഈ താല്‍പര്യപത്രം പക്ഷേ വിവാദത്തിലായിരിക്കുകയാണ്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം ശാസ്ത്രജ്ഞര്‍ സര്‍ക്കാരിന് ഓണ്‍ലൈനില്‍ കത്തയച്ചു. അശാസ്ത്രീയ വിഷയങ്ങളിലാണ് റിസര്‍ച്ച് പ്രൊപ്പോസല്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ഗവേഷണത്തിന് താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രം

sciencemag.org ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വസ്തുനിഷ്ഠമായ ശാസ്ത്രീയ അന്വേഷണത്തെ അടിസ്ഥാനമാക്കാതെ നിലനില്‍ക്കുന്ന വിശ്വാസങ്ങളെ സാധൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ താല്‍പര്യപത്രം പുറത്തിറക്കിയിരിക്കുന്നതെന്ന് ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ റീഡര്‍ അനികേത് സുലെ പറഞ്ഞു. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ ഇത്തരം ഗവേഷണങ്ങള്‍ പൊതുപണത്തിന്റെ അനാവശ്യ ചെലവഴിക്കലാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.