ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന ഇന്ത്യൻ യുവാക്കൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്രം

ഐ.എസ്.ഐഎസിൽ ചേർന്ന ഇന്ത്യൻ യുവാക്കൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. ഇറാഖിലേക്ക് പോയവൻ രാജ്യത്ത് ഭീകരപ്രവർത്തനം നടത്തിയവരല്ലെന്നും കേസെടുക്കുമെന്ന ധാരണ കാരണം അവർ തിരികെ നാട്ടിലേക്ക് വരില്ലെന്നും സർക്കാർ വിലയിരുത്തുന്നു. സംഘടനയിൽ ചേർന്നവരെ കുറിച്ച് പോലീസിന് വിവരം നൽകാൻ നിയമനടപടികൾ ഭയന്ന് ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് നിരീക്ഷിച്ചു. എന്നാൽ ഇവർ തിരികെയെത്തിയാൽ പിന്നീടുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
 | 

ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന ഇന്ത്യൻ യുവാക്കൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഐ.എസ്.ഐഎസിൽ ചേർന്ന ഇന്ത്യൻ യുവാക്കൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. ഇറാഖിലേക്ക് പോയവൻ രാജ്യത്ത് ഭീകരപ്രവർത്തനം നടത്തിയവരല്ലെന്നും കേസെടുക്കുമെന്ന ധാരണ കാരണം അവർ തിരികെ നാട്ടിലേക്ക് വരില്ലെന്നും സർക്കാർ വിലയിരുത്തുന്നു. സംഘടനയിൽ ചേർന്നവരെ കുറിച്ച് പോലീസിന് വിവരം നൽകാൻ നിയമനടപടികൾ ഭയന്ന് ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് നിരീക്ഷിച്ചു. എന്നാൽ ഇവർ തിരികെയെത്തിയാൽ പിന്നീടുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിന്ന് 20-ഓളം യുവാക്കൾ ഐ.എസ്.ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകളോട് എൻ.ഐ.എയ്ക്ക് എതിർപ്പാണുള്ളത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തവരെപ്പറ്റി അന്വേഷിക്കണമെന്നാണ് എൻ.എ.ഐ ആവശ്യപ്പെടുന്നത്.