24 മണിക്കൂറില്‍ 32 മരണങ്ങള്‍; ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 100 കടന്നു

ഇന്ത്യയില് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു.
 | 
24 മണിക്കൂറില്‍ 32 മരണങ്ങള്‍; ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 100 കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4067 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ദിവസത്തില്‍ 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് 500ലേറെയാളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗം കണ്ടെത്തിയവരില്‍ ആയിരത്തിലേറെയാളുകള്‍ നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്തവരുമായമ ബന്ധപ്പെട്ടാണെന്നും കണക്കുകള്‍ പറയുന്നു. ആകെ രോഗികളില്‍ 30 ശതമാനം വരും ഇത്.

ഓരോ നാല് ദിവസത്തിലും രോഗികളുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് ഞായറാഴ്ച ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം പകര്‍ന്നില്ലായിരുന്നെങ്കില്‍ ഇത് 7 ദിവസത്തില്‍ ഒരിക്കല്‍ മാത്രമാകുമായിരുന്നു.