നരേന്ദ്ര മോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്തു വിടാന്‍ ഉത്തരവിട്ട ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കസേര തെറിച്ചു

നരേന്ദ്ര മോഡിയുടെ ഡിഗ്രി സര്ട്ടിഫിക്കറ്റ് പുറത്തു വിടാന് നിര്ദേശം നല്കിയ മാനവശേഷി വികസന മന്ത്രാലയം വിവരാവകാശ കമ്മീഷണറുടെ കസേര തെറിച്ചു. വിവരാവകാശ കമ്മീഷണര് എം.എസ്. ആചാര്യലുവിനാണ് സ്ഥാനം നഷ്ടമായത്. ഉത്തരവ് പുറത്തിറങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് സ്ഥാനത്തു നിന്നും നീക്കിയതായി ഇദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചത്. മന്ത്രാലയത്തിന്റെ വിവരാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല മറ്റൊരു കമ്മീഷണറായ മഞ്ജുള പരാശറിന് നല്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്.
 | 

നരേന്ദ്ര മോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്തു വിടാന്‍ ഉത്തരവിട്ട ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കസേര തെറിച്ചു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്തു വിടാന്‍ നിര്‍ദേശം നല്‍കിയ മാനവശേഷി വികസന മന്ത്രാലയം വിവരാവകാശ കമ്മീഷണറുടെ കസേര തെറിച്ചു. വിവരാവകാശ കമ്മീഷണര്‍ എം.എസ്. ആചാര്യലുവിനാണ് സ്ഥാനം നഷ്ടമായത്.
ഉത്തരവ് പുറത്തിറങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് സ്ഥാനത്തു നിന്നും നീക്കിയതായി ഇദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചത്. മന്ത്രാലയത്തിന്റെ വിവരാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല മറ്റൊരു കമ്മീഷണറായ മഞ്ജുള പരാശറിന് നല്‍കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്.

1978ലെ ബിഎ ഡിഗ്രി കോഴ്‌സിന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നായിരുന്നു ആചാര്യലു ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. നരേന്ദ്ര മോഡിക്ക് ഡിഗ്രി നല്‍കിയതായി ഡല്‍ഹി യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നതും ഇതേ വര്‍ഷമാണ്. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥനില്‍ നിന്നും 25,000 രൂപ പിഴ ഈടാക്കാനും വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നിഷേധിച്ചത്. ഇവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കിയതിനു പിന്നാലെ ആചാര്യലുവിനെ സ്ഥാനത്തു നിന്നും നീക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ആചാര്യലുവിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നരേന്ദ്ര മോഡി ഡിഗ്രി പാസായിട്ടുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഉയര്‍ന്ന വിവരാവകാശ അന്വേഷണങ്ങളില്‍ സര്‍വകലാശാലയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.