ശസ്ത്രക്രിയക്ക് മുമ്പ് കുട്ടികള്‍ക്ക് ഐപാഡുകള്‍ കൊടുക്കുന്നത് സമ്മര്‍ദ്ദം കുറച്ചേക്കാമെന്ന് പഠനം

ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികള്ക്ക് സമ്മര്ദ്ദം കുറയ്ക്കാനായി ഐപാഡുകള് അവരുടെ കൈയില് കൊടുക്കുന്നത് സമ്മര്ദ്ദം കുറയ്ക്കുമെന്ന് പുതിയ പഠനം. ഐപാഡുകള് ഉപയോഗിക്കുന്ന കുട്ടികളില് ഐപാഡ് ഉപയോഗിക്കാത്ത കുട്ടികളേക്കാള് ഈ ഘട്ടത്തില് സമ്മര്ദ്ദം കുറയുമെന്ന് പഠനം പറയുന്നു. മാതാപിതാക്കളിലുള്ള സമ്മര്ദ്ദവും ഇതുവഴി കുറയുന്നു.
 | 

ശസ്ത്രക്രിയക്ക് മുമ്പ് കുട്ടികള്‍ക്ക് ഐപാഡുകള്‍ കൊടുക്കുന്നത് സമ്മര്‍ദ്ദം കുറച്ചേക്കാമെന്ന് പഠനം

ലണ്ടന്‍: ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാനായി ഐപാഡുകള്‍ അവരുടെ കൈയില്‍ കൊടുക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പുതിയ പഠനം. ഐപാഡുകള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ഐപാഡ് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഈ ഘട്ടത്തില്‍ സമ്മര്‍ദ്ദം കുറയുമെന്ന് പഠനം പറയുന്നു. മാതാപിതാക്കളിലുള്ള സമ്മര്‍ദ്ദവും ഇതുവഴി കുറയുന്നു.

ചില മൊബൈല്‍ ഇന്ററാക്റ്റീവ് ആപ്പുകള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ഓപ്പറേഷന്‍ തിയറ്ററുകളിലേക്ക് പോകേണ്ടി വരുന്ന കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നതായി പഠനം കണ്ടെത്തി. മെറെ എന്‍ഫാന്‍ഡ് ആശുപത്രിയിലെ ഡോ. ഡൊമിനിക് ചാസാര്‍ഡിന്റെ നേതൃത്വത്തിലാണ് 4-10 വയസുള്ള കുട്ടികള്‍ക്കിടയില്‍ പഠനം നടത്തിയത്.

112 കുട്ടികളെ രണ്ട് വിഭാഗങ്ങളിലായി നടത്തിയ പരീക്ഷണത്തിലാണ് ഐപാഡ് നല്‍കിയ കുട്ടികളില്‍ സമ്മര്‍ദ്ദം കുറയുന്നതായി കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തുന്ന സമയത്തും മാതാപിതാക്കളെ വേര്‍പിരിയുന്ന സമയത്തും അനസ്തീഷ്യക്കായി പ്രവേശിപ്പിക്കുന്ന സമയത്തുമുള്ള കുട്ടികളുടെ പെരുമാറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം.