ഓണ്‍ലൈന്‍ പര്‍ച്ചേസുകളില്‍ വമ്പന്‍ വിലക്കുറവുമായി കമ്പനികള്‍; ഐ ഫോണ്‍, എച്ച്പി, ലെനോവോ ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് ഓഫറുകള്‍

ഓണ്ലൈന് വില്പ്പനയില് സ്മാര്ട്ട്ഫോണ്, ലാപ്ടോപ്പ് എന്നിയ്ക്ക് വന് വിലക്കുറവുമായി കമ്പനികള്. മുന്നിര കമ്പനികളുടെ സ്മാര്ട്ട് വാച്ചുകള്, ബ്ലൂ ടൂത്ത് ഹെഡ്സെറ്റുകള് എന്നിവയ്ക്കും വന് ഓഫറുകളാണ് ഇ കൊമേഴ്സ് സൈറ്റുകള് ഉപഭോക്താക്കള്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവില് ലഭ്യമാകുന്ന ഉല്പ്പന്നങ്ങളും അവയുടെ വിവരങ്ങളും ഇവയാണ്
 | 
ഓണ്‍ലൈന്‍ പര്‍ച്ചേസുകളില്‍ വമ്പന്‍ വിലക്കുറവുമായി കമ്പനികള്‍; ഐ ഫോണ്‍, എച്ച്പി, ലെനോവോ ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് ഓഫറുകള്‍

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിയ്ക്ക് വന്‍ വിലക്കുറവുമായി കമ്പനികള്‍. മുന്‍നിര കമ്പനികളുടെ സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റുകള്‍ എന്നിവയ്ക്കും വന്‍ ഓഫറുകളാണ് ഇ കൊമേഴ്‌സ് സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങളും അവയുടെ വിവരങ്ങളും ഇവയാണ്

*ആപ്പിള്‍ ഐഫോണ്‍ സെവന്‍ 32 ജിബി

പേയ്ടിഎം വഴിയുള്ള ഫോണുകളുടെ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് വന്‍ വിലക്കുറവാണ് കമ്പനി നല്‍കുന്നത്. 4.7 ഇഞ്ച് ഡിസ്‌പ്ലേയില്‍ എത്തുന്ന ഐഫോണ്‍ 7 40,000 രൂപക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ താരമായ ഐഫോണ്‍ സെവന്‍ മോഡലുകള്‍ക്ക് മാര്‍ക്കറ്റില്‍ 60,000 രൂപയാണ് വില.

*ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്

ഐഫോണ്‍ 6 എസ് പ്ലസ് വിലക്കുറവില്‍ ഓണ്‍ലൈന്‍ വഴി എത്തിച്ചിരിക്കുന്നത് ഫ്‌ളിപ്പ്കാര്‍ട്ടാണ്. 56,999 രൂപ മാര്‍ക്കറ്റ് വിലയുള്ള ഈ മോഡലുകള്‍ 22 ശതമാനം ഡിസ്‌കൗണ്ടില്‍ 40,999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. 5.5 ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലേയിലെത്തുന്ന ഐഫോണ്‍ 6എസ് പ്ലസ് മോഡലുകളില്‍ ആപ്പിളിന്റെ എ9 പ്രൊസ്സസര്‍, 12എംപി ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണ് സവിശേഷതകള്‍.

* എച്.പി 15.6 ഇഞ്ച് ലാപ്‌ടോപ്പ്

വലിയ സ്‌ക്രീനോടെയുള്ള ലാപ്പ്‌ടോപ്പിനാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ അത് വന്‍ വിലക്കുറവിലാണ് ആമസോണിലൂടെ ഓണ്‍ലൈന്‍ വഴി ലഭ്യമാവുക. 15.6 ഇഞ്ച് ഡിസ്‌പ്ലേയും ഇന്റല്‍ കോര്‍ ഐ5 സിക്‌സ്ത് ജനറേഷന്‍ പ്രൊസ്സസറുമായെത്തുന്ന എച്.പി 15-BE002TX ലാപ്‌ടോപ്പുകളുടെ മാര്‍ക്കറ്റ് വില 53,291 ആണെങ്കില്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് അത് 45,490 രൂപക്ക് ലഭിക്കും.

*ലെനോവോ ഐഡിയപാഡ് 110, 15.6 ഇഞ്ച് ലാപ്‌ടോപ്പ്

40,000 രൂപക്ക് താഴെയുള്ള ലാപ്‌ടോപ്പാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആമസോണ്‍ നിങ്ങള്‍ക്കായി ഓണ്‍ലൈനില്‍ എത്തിക്കുന്നത് ലെനോവോ ഐഡിയപാഡ് എന്ന 15.6 ഇഞ്ച് ലാപ്പ്‌ടോപ്പാണ്. ഇന്റല്‍ കോര്‍ ഐ5 സിക്‌സ്ത് ജനറേഷന്‍ പ്രൊസ്സസറും 8 ജിബി റാമും ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ മോഡലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്നത് 45,290 രൂപക്കാണെങ്കില്‍ ആമസോണ്‍ പര്‍ച്ചേസിലൂടെ അത് 37,990 രൂപക്ക് ലഭിക്കും.

*ബോട്ട് റോക്കേര്‍സ് 600 ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍

മികച്ച മ്യൂസിക്, വീഡിയോ എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി ആമസോണ്‍ വന്‍ വിലക്കുറവിലാണ് ബോട്ട് റോക്കേഴ്‌സിന്റെ ബ്ലൂ ടൂത്ത് ഹെഡ്‌ഫോണുകള്‍ എത്തിക്കുന്നത്. മാര്‍ക്കറ്റില്‍ 3990 രൂപ വിലയുള്ള ഇവ ആമസോണിലൂടെ വെറും 1999 രൂപയ്ക്കാണ് വാങ്ങാന്‍ സാധിക്കുന്നത്.

* സാംസംഗ് ഗിയര്‍ എസ്2 സില്‍വര്‍ സ്മാര്‍ട്ട വാച്ച്

കോര്‍ണിംഗ് ഗോറില്ലാ ഗ്ലാസ്സ് ഡിസ്പ്ലയോടു കൂടിയെത്തുന്ന സാംസംഗിന്റെ ഗിയര്‍ എസ്2 സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മാര്‍ക്കറ്റ് വില 24,300 ആണെങ്കില്‍ ആമസോണ്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് അത് 13,990 രൂപയ്ക്ക് ലഭിക്കും. ഇതേ മോഡലിന്റെ തന്നെ ബ്ലാക്ക് വേരിയന്റിന് 16,900 രൂപയുമാണ് ആമസോണിലൂടെയുള്ള ഓണ്‍ലൈന്‍ വില.