Saturday , 31 October 2020
News Updates

ബോളില്‍ തുപ്പല്‍ പുരട്ടാനൊരുങ്ങുന്ന കോലിയുടെ വീഡിയോ വൈറല്‍

യുഎഇയില്‍ നടന്നു വരുന്ന ഐപിഎല്‍ 13-ാം സീസണില്‍ പന്തില്‍ തുപ്പല്‍ പുരട്ടാന്‍ ഒരുങ്ങിയ വിരാട് കോലിയുടെ വീഡിയോ വൈറല്‍. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് മത്സരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ ഒന്നാണ് പന്തില്‍ തുപ്പല്‍ പുരട്ടരുത് എന്നത്. എന്നാല്‍ താരങ്ങള്‍ പലപ്പോഴും ഇത് മറക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായ വിരാട് കോലിക്കും ഇതേ അബദ്ധം തന്നെയാണ് പറ്റിയത്. പന്തില്‍ തുപ്പല്‍ പുരട്ടാനൊരുങ്ങിയ കോലി പെട്ടെന്ന് തന്നെ അബദ്ധം മനസിലാക്കുകയും കൈ പിന്‍വലിക്കുന്നതുമാണ് വീഡിയോ. അമ്പയറെ നോക്കിക്കൊണ്ട് കോലി ഇരുകൈകളും ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.

വീഡിയോ കാണാം

DONT MISS