ഉത്തര്‍പ്രദേശില്‍ ആശങ്ക പരത്തി ‘ അന്യഗ്രഹജീവി’! ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ഉത്തര്പ്രദേശിലെ ഗ്രേറ്റര് നോയ്ഡയ്ക്ക് സമീപമുള്ള ദാന്കോര് നിവാസികള് കഴിഞ്ഞ ദിവസം ഒരു 'അന്യഗ്രഹജീവിയെ' കണ്ട് പരിഭ്രാന്തരായി
 | 
ഉത്തര്‍പ്രദേശില്‍ ആശങ്ക പരത്തി ‘ അന്യഗ്രഹജീവി’! ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയ്ക്ക് സമീപമുള്ള ദാന്‍കോര്‍ നിവാസികള്‍ കഴിഞ്ഞ ദിവസം ഒരു ‘അന്യഗ്രഹജീവിയെ’ കണ്ട് പരിഭ്രാന്തരായി. അന്യഗ്രഹ ജീവി തങ്ങളുടെ പ്രദേശം കീഴടക്കാന്‍ വരുന്നുവെന്ന് പലരും ആശങ്കപ്പെട്ടു. അന്തരീക്ഷത്തില്‍ പറന്നു നടന്ന അയണ്‍ മാന്‍ രൂപത്തിലുള്ള ഒരു ബലൂണായിരുന്നു വില്ലന്‍.

ഒടുവില്‍ ഗ്യാസ് തീര്‍ന്ന് അന്യഗ്രഹ ജീവി കനാല്‍ക്കരയില്‍ ലാന്‍ഡ് ചെയ്തതോടെയാണ് ആളുകളുടെ പേടി മാറിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും കനാലിലെ വെള്ളത്തിലും കരയിലെ കുറ്റിച്ചെടിയിലുമായി വീണ ബലൂണ്‍ വെള്ളത്തിന്റെ ഒഴുക്കിനൊപ്പം അനങ്ങിയതും ചിലരില്‍ ഭയം സൃഷ്ടിച്ചെന്ന് പോലീസ് പറഞ്ഞു.

ഒടുവില്‍ പോലീസ് എത്തി അന്യഗ്രഹജീവിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഹോളിവുഡ് ചിത്രമായ അയണ്‍മാനിലെ കഥാപാത്രത്തിന്റെ രൂപത്തിലുള്ള ബലൂണ്‍ കണ്ട പ്രദേശവാസികളില്‍ ചിലര്‍ക്കാണ് അതൊരു അന്യഗ്രഹ ജീവിയാണോ എന്ന സംശയം തോന്നിയതെന്നും പോലീസ് അറിയിച്ചു.