ഹാഥ്‌റസ് സമരം, ടെവിവിഷന്‍ ഇന്റര്‍വ്യൂവിനിടെ ജാട്ട് നേതാവിന് പോലീസ് ലാത്തിച്ചാര്‍ജ്; വീഡിയോ

ഹാഥ്റസില് എത്തിയ രാഷ്ട്രീയ ലോക്ദള് വൈസ് പ്രസിഡന്റും ജാട്ട് നേതാവുമായ ജയന്ത് ചൗധരിക്ക് നേരെ പോലീസ് ലാത്തിച്ചാര്ജ്.
 | 
ഹാഥ്‌റസ് സമരം, ടെവിവിഷന്‍ ഇന്റര്‍വ്യൂവിനിടെ ജാട്ട് നേതാവിന് പോലീസ് ലാത്തിച്ചാര്‍ജ്; വീഡിയോ

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ എത്തിയ രാഷ്ട്രീയ ലോക്ദള്‍ വൈസ് പ്രസിഡന്റും ജാട്ട് നേതാവുമായ ജയന്ത് ചൗധരിക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പോലീസുകാര്‍ ചൗധരിയെ ആക്രമിച്ചത്. സമാജ് വാദി പാര്‍ട്ടി, ആര്‍എല്‍ഡി നേതാക്കള്‍ ഇന്ന് ഹാഥ്‌റസ് പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നു

അഞ്ച് പേരടങ്ങുന്ന സംഘത്തിന് മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കൂ എന്നാണ് യുപി പോലീസ് പറയുന്നത്. കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തതോടെയാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീടിന് 20 കിലോമീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആസാദ് കാല്‍നടയായി ഹാഥ്‌റസിലേക്ക് തിരിച്ചിരിക്കുകയാണ്.

വീഡിയോ കാണാം

Yogi's Gunda Raj continues..Today, Jat leader Jayant Chaudhary was lathi charged by UP police outside Hathras

Posted by Dhruv Rathee on Sunday, October 4, 2020