അമ്മ കുറ്റക്കാരി

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് കോടതി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ പ്രത്യേക കോടതി ജഡ്ജി ജോൺ മൈക്കേലാണ് വിധി പറഞ്ഞത്. ജയലളിതക്ക് പുറമെ തോഴി ശശികല നടരാജൻ, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ മൂന്ന് മണിക്ക് പ്രഖ്യാപിക്കും. അഴിമതി നിരോധന നിയമ പ്രകാരമാണ് ജയലളിതയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
 | 
അമ്മ കുറ്റക്കാരി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് കോടതി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ പ്രത്യേക കോടതി ജഡ്ജി ജോൺ മൈക്കേലാണ് വിധി പറഞ്ഞത്. ജയലളിതക്ക് പുറമെ തോഴി ശശികല നടരാജൻ, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ മൂന്ന് മണിക്ക് പ്രഖ്യാപിക്കും. അഴിമതി നിരോധന നിയമ പ്രകാരമാണ് ജയലളിതയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനാൽ ജയലളിതയ്ക്കു മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടിവരും. പിന്നീട് ആറു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. ജയലളിത രാജി വച്ചാൽ ഒ. പനീർശെൽവം. സെന്തിൽ ബാലാജി, നത്തം വിശ്വനാഥൻ, നവനീത് കൃഷ്ണൻ എന്നിവർക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം.

വിധി കേൾക്കാൻ ജയലളിത പത്തു മണിയോടെയാണ് ബംഗളൂരുവിലെത്തിയത്. തുടർന്ന് ലീല പ്ലസ് ഹോട്ടലിൽ തങ്ങിയ ശേഷം 10.30-നാണ് കോടതിയിലേക്ക് തിരിച്ചത്.

1991-96 കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജയലളിത 66.65 കോടി അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. തമിഴ്‌നാട്ടിൽ പലയിടത്തുമുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈക്കടുത്തുമുള്ള ഫാം ഹൗസുകൾ, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വർണം, 800 കിലോഗ്രാം വെള്ളി തുടങ്ങി കോടികളുടെ സമ്പാദ്യമാണ് ജയലളിതക്കുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു.