ജയലളിതയുടെ കല്ലറയില്‍ ആഞ്ഞടിച്ച് ശശികലയുടെ ഉഗ്രശപഥം; വീഡിയോ കാണാം

അനധികൃത സ്വത്ത് സമ്പാദന കേസില് കുറ്റക്കാരിയായി ജയിലിലേക്ക് പോവുന്നതിനു മുന്പ് ജയലളിതയുടെ ശവക്കല്ലറയില് ചിന്നമ്മ ശശികലയുടെ ഉഗ്രശപഥം. മറീനാ ബീച്ചിലെ ജയലളിതയുടെ കല്ലറയില് എത്തി പുഷ്പാര്ച്ചന നടത്തിയതിനു ശേഷമാണ് ശശികല ശപഥം ചെയ്തത്. പാര്ട്ടി പ്രവര്ത്തകരെ സാക്ഷി നിര്ത്തി ശവക്കല്ലറയില് മൂന്ന് തവണ ആഞ്ഞടിച്ചാണ് ശശികല ശപഥം ചെയ്തത്.
 | 

ജയലളിതയുടെ കല്ലറയില്‍ ആഞ്ഞടിച്ച് ശശികലയുടെ ഉഗ്രശപഥം; വീഡിയോ കാണാം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയായി ജയിലിലേക്ക് പോവുന്നതിനു മുന്‍പ് ജയലളിതയുടെ ശവക്കല്ലറയില്‍ ചിന്നമ്മ ശശികലയുടെ ഉഗ്രശപഥം. മറീനാ ബീച്ചിലെ ജയലളിതയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് ശശികല ശപഥം ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി ശവക്കല്ലറയില്‍ മൂന്ന് തവണ ആഞ്ഞടിച്ചാണ് ശശികല ശപഥം ചെയ്തത്.

എന്താണ് ശശികല പറയുന്നതെന്ന് വ്യക്തമല്ലെങ്കിലും തോല്‍ക്കാന്‍ തയ്യാറല്ലെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു. മുന്‍മന്ത്രിമാരായ വളര്‍മതിയും ഗോകുല ഇന്ദിരയും പ്രതിജ്ഞയെടുക്കുമ്പോള്‍ പിന്നില്‍ ഉണ്ടായിരുന്നു. പനീര്‍സെല്‍വത്തിനോടും കൂട്ടരോടും പ്രതികാരം ചെയ്യുമെന്നാണ് ശപഥത്തെ പറ്റി പാര്‍ട്ടി അണികള്‍ പറയുന്നത്. എന്ത് പ്രതിസന്ധി വന്നാലും പാര്‍ട്ടിയെ സംരക്ഷിക്കുമെന്ന് അമ്മക്കു വാക്കു നല്‍കുകയായിരുന്നുവെന്ന് മറ്റൊരു കൂട്ടരും പറയുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശശികലയോട് കീഴടങ്ങാന്‍ കോടതി പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന ശശികലയുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബംഗലളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ചിന്നമ്മ യാത്ര തിരിച്ചത്.

 വീഡിയോ കാണാം