ജയലളിത സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ജയലളിത സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
 | 

ജയലളിത സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ജയലളിത സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അഴിമതി ഗുരുതരമായ കുറ്റകൃത്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൊവാഴ്ച്ച ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി പറഞ്ഞിരുന്നു. ജാമ്യത്തിനായി ജയലളിത കോടതിയിൽ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടർ ഭവാനി സിംഗിന്റെ വാദം ചെവിക്കൊള്ളാതെയാണ് ജസ്റ്റിസ് എ.വി. ചന്ദ്രശേഖർ ജാമ്യാപേക്ഷ തള്ളിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ജയലളിതയ്ക്ക് സെഷൻസ് കോടതി നാല് വർഷത്തെ തടവും 100 കോടി പിഴയുമാണ് വിധിച്ചത്.