ജയലളിതയുടെ അറസ്റ്റ്; ജീവനൊടുക്കിയവരുടെ കുടുംബത്തിന് ധനസഹായം

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു.
 | 

ജയലളിതയുടെ അറസ്റ്റ്; ജീവനൊടുക്കിയവരുടെ കുടുംബത്തിന് ധനസഹായം
ചെന്നൈ:  തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിത സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ആദ്യം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതമാണ് നൽകുന്നത്. പരിക്കേറ്റവർക്ക് 50,000 രൂപവീതവും നൽകുമെന്ന് ജയലളിത അറിയിച്ചു. ശിക്ഷാവിധിയെ തുടർന്ന് 193 പേർ മരിച്ചെന്നാണ് എഐഎഡിഎംകെയുടെ കണക്ക്.