കർണാടക വാഹനങ്ങൾക്ക് നേരെ കല്ലേറ്; ഉഡുപ്പി ഹോട്ടൽ അടപ്പിച്ചു

ജയലളിതക്ക് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ തമിഴ്നാട്ടിൽ കർണാടക വാഹനങ്ങൾക്ക് നേരെ വ്യാപകമായ അക്രമണം. കർണാടകയിൽ നിന്നുള്ള ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരുച്ചിറപ്പള്ളിയിൽ അക്രമികൾ ബസ് എറിഞ്ഞ് തകർത്തു. അരിയല്ലൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ എം.ജി.ആർ നഗറിൽ ഒരു സംഘം പ്രവർത്തകകർ ഉഡുപ്പി ഹോട്ടിലിന്റെ പ്രവർത്തനം തടഞ്ഞു. കർണാടക സ്വദേശികളായവർ നടത്തുന്ന ഹോട്ടലാണിത്.
 | 

കർണാടക വാഹനങ്ങൾക്ക് നേരെ കല്ലേറ്; ഉഡുപ്പി ഹോട്ടൽ അടപ്പിച്ചു

ചെന്നൈ: ജയലളിതക്ക് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ തമിഴ്‌നാട്ടിൽ കർണാടക വാഹനങ്ങൾക്ക് നേരെ വ്യാപകമായ അക്രമണം. കർണാടകയിൽ നിന്നുള്ള ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരുച്ചിറപ്പള്ളിയിൽ അക്രമികൾ ബസ് എറിഞ്ഞ് തകർത്തു. അരിയല്ലൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ എം.ജി.ആർ നഗറിൽ ഒരു സംഘം പ്രവർത്തകകർ ഉഡുപ്പി ഹോട്ടിലിന്റെ പ്രവർത്തനം തടഞ്ഞു. കർണാടക സ്വദേശികളായവർ നടത്തുന്ന ഹോട്ടലാണിത്.

അതേസമയം, സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർശെൽവം പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജയലളിതയോടുള്ള സ്‌നേഹം പ്രകടമാക്കാനുള്ള ഏക മാർഗം ശാന്തരായി കോടതി വിധിയെ സ്വീകരിക്കുകയാണെന്ന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.