ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില് ജിഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചു. മരണം റിട്ടയേര്ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന് അന്വേഷിക്കും. എഐഎഡിഎംകെ ലയനത്തിന് മുഖ്യമന്ത്രി പളനിസ്വാമി മുന്നോട്ടുനവെച്ച പ്രധാന നിബന്ധനയായിരുന്നു ജുഡീഷ്യല് അന്വേഷണം.
 | 

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ജിഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരണം റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷിക്കും. എഐഎഡിഎംകെ ലയനത്തിന് മുഖ്യമന്ത്രി പളനിസ്വാമി മുന്നോട്ടുവെച്ച പ്രധാന നിബന്ധനയായിരുന്നു ജുഡീഷ്യല്‍ അന്വേഷണം.

കഴിഞ്ഞ ഡിസംബറിലായിരുന്നു ജയലളിത മരിച്ചത്. മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതിനു ്േശഷമായിരുന്നു മരണം. ഒട്ടേറെ നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കൊടുവിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്. അതുവരെ ജയലളിതയ്ക്ക് പകരം മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്ത ഒ.പനീര്‍സെല്‍വം പാര്‍ട്ടിയില്‍ അനഭിമതനാകുകയും പളനിസ്വാമി അധികാരത്തില്‍ എത്തുകയും ചെയ്തു. ജയലളിതയുടെ തോഴി ശശികല അധികാരത്തിനായി നടത്തിയ കരുനീക്കങ്ങള്‍ അഴിമതിക്കേസില്‍ ജയിലിലായതോടെ പൊളിഞ്ഞിരുന്നു.

എഐഎഡിഎംകെയില്‍ ഇടഞ്ഞു നിന്നിരുന്ന പളനിസ്വാമി, ഒ.പനീര്‍സെല്‍വം ഗ്രൂപ്പുകള്‍ ലയിക്കാനുള്ള സാധ്യത ദിവസങ്ങള്‍ക്കു മുമ്പാണ് തെളിഞ്ഞത്. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞക്ക് ഇരുവരും ഡല്‍ഹിയില്‍ എത്തിയിരുന്നു. ബിജെപിയാണ് ഇരുപക്ഷങ്ങളെയും യോജിപ്പിക്കാന്‍ മുന്‍കയ്യെടുക്കുന്നത്.