സ്വയം വിരിച്ച വലയിൽ തന്നെ ജയലളിത വീണു: കരുണാനിധി

സ്വയം വിരിച്ച വലയിൽ തന്നെ ജയലളിത വീണെന്ന് കരുണാനിധി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയലളിത അറസ്റ്റിലായി 12 ദിവസമായമായിട്ടും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാതിരുന്ന ഡി.എം.കെ നേതാവ് കരുണാനിധി ഒടുവിൽ മൗനം വെടിഞ്ഞു.
 | 
സ്വയം വിരിച്ച വലയിൽ തന്നെ ജയലളിത വീണു: കരുണാനിധി

ചെന്നൈ: സ്വയം വിരിച്ച വലയിൽ തന്നെ ജയലളിത വീണെന്ന് കരുണാനിധി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയലളിത അറസ്റ്റിലായി 12 ദിവസമായമായിട്ടും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാതിരുന്ന ഡി.എം.കെ നേതാവ് കരുണാനിധി ഒടുവിൽ മൗനം വെടിഞ്ഞു. ഡി.എം.കെ ആസ്ഥാനത്ത് ജില്ലാ സെക്രട്ടറിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേക്ക് തിരിച്ചു വരാമെന്നത് ജയലളിതയുടെ സ്വപ്‌നം മാത്രമാണ്. അതൊരിക്കലും സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1991-96 കാലയളവിൽ മുഖ്യമന്ത്രി പദവിയിലിരിക്കെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിൽ ജയലളിതയ്ക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് ബംഗളൂരു പ്രത്യേക കോടതി വിധിച്ചത്. സെപ്തംബർ 27നാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയലളിതയെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ജയലളിതയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും അഴിമതി മനുഷ്യാവകാശ ലംഘനമാണെന്നു വ്യക്തമാക്കി തള്ളുകയായിരുന്നു. ഇന്ന് ജയലളിത സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.