ജയനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വമ്പന്‍ തോല്‍വി; കോണ്‍ഗ്രസ് വിജയിച്ചത് 50000ത്തിലേറെ വോട്ടുകള്‍ക്ക്

കര്ണാടകയിലെ ജയനഗര് ഉപതെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് വമ്പന് തോല്വി. 5000ത്തിലേറെ ഭൂരിപക്ഷത്തിനാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥി സൗമ്യ റെഡ്ഡി വിജയം പിടിച്ചെടുത്തത്. മെയ് 12നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് എന്നാല് ബി.ജെ.പി സ്ഥാനാര്ത്ഥി ബി.എന് വിജയകുമാര് മരിച്ചതിനെ തുടര്ന്ന് വോട്ടെടുപ്പ് മാറ്റി വെക്കുകയായിരുന്നു.
 | 

ജയനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വമ്പന്‍ തോല്‍വി; കോണ്‍ഗ്രസ് വിജയിച്ചത് 50000ത്തിലേറെ വോട്ടുകള്‍ക്ക്

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വമ്പന്‍ തോല്‍വി. 5000ത്തിലേറെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി വിജയം പിടിച്ചെടുത്തത്. മെയ് 12നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെക്കുകയായിരുന്നു.

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു ജയനഗര്‍. 2013ലെ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബി.ജെ.പി വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ പ്രഹ്ലാദിന് 48302 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡിക്ക് 53,151 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ.

കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ജെ.ഡി.എസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു. ഇതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കൂടുതല്‍ കരുത്തരാകും. 2019 നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് നിലവിലെ രാഷ്ട്രീയ നീക്കങ്ങള്‍ നല്‍കുന്ന സൂചനകള്‍.