പ്രതിഷേധത്തിന് പിന്തുണയുമായി ദേവഗൗഡയെത്തി; എല്ലാവരും ഒറ്റക്കെട്ടായി പോരാടമെന്ന് ആഹ്വാനം ചെയ്ത് കുമാരസ്വാമി

കേവല ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിലേറിയ ബിജെപിക്കെതിരെ കര്ണാടകയില് പ്രതിഷേധം ശക്തമാകുന്നു. നിയസഭാ മന്ദിരത്തിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തുന്ന കോണ്ഗ്രസ്-ജെ.ഡി.എസ് എം.എല്.എമാര്ക്ക് പിന്തുണ അറിയിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയും എത്തിച്ചേര്ന്നിട്ടുണ്ട്. പലയിടങ്ങളിലും ജെഡിഎസ്-കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. അക്രമങ്ങള് ഉണ്ടാവാതിരിക്കാന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 | 

പ്രതിഷേധത്തിന് പിന്തുണയുമായി ദേവഗൗഡയെത്തി; എല്ലാവരും ഒറ്റക്കെട്ടായി പോരാടമെന്ന് ആഹ്വാനം ചെയ്ത് കുമാരസ്വാമി

ബംഗളൂരു: കേവല ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിലേറിയ ബിജെപിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. നിയസഭാ മന്ദിരത്തിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് പിന്തുണ അറിയിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയും എത്തിച്ചേര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ബി.ജെ.പി തകര്‍ക്കുന്നത് എങ്ങനെയാണെന്ന് എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ബോധ്യപ്പെടുത്താന്‍ തന്റെ അച്ഛനോട് ആവശ്യപ്പെടുമെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞിരുന്നു. ദേവഗൗഡ കൂടി നേരിട്ട് സമരത്തില്‍ പങ്കെടുക്കുന്നതോടെ പ്രതിഷേധം വ്യാപിക്കുമെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെയാണ് ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് യെദിയൂരപ്പയും നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. പ്രതിഷേധത്തെത്തുടര്‍ന്ന് കനത്ത സുരക്ഷയിലായിരുന്നു സത്യപ്രതിജ്ഞ. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 222 അംഗ നിയമസഭയില്‍ 105 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനായി ഇനി 8 സീറ്റുകള്‍ കൂടി വേണം.