ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊലപ്പടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അമേരിക്കയില് ഇന്ത്യന് വംശജനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
 | 
ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊലപ്പടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ ആരാധനയില്‍ അസൂയ മൂത്താണ് കൊലപാതകമെന്നാണ് വിവരം. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണി ഡോജോയി(27)യെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം.

ബാര്‍ ജീവനക്കാരിയായിരുന്ന ഡോണിയെ കഴിഞ്ഞ ജൂലൈയില്‍ ആണ് ദിനേശ്വര്‍ വിവാഹം ചെയ്തത്. ഡോണി വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്തണമെന്ന് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് ഡോണിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ഡോണി ഹൃത്വിക് റോഷന്‍ സിനിമകള്‍ സ്ഥിരമായി കാണുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

ഡോണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ സഹോദരിക്ക് ദിനേശ്വര്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ഇവര്‍ അപ്പാര്‍ട്ടമെന്റില്‍ എത്തിയപ്പോള്‍ ഡോണിയുടെ മൃതദേഹത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ദിനേശ്വറിനെയും കണ്ടെത്തുകയായിരുന്നു.