ജാർഖണ്ഡിൽ 5 തടവുകാരെ വെടിവെച്ച് കൊന്നു

ജാർഖണ്ഡിൽ 5 തടവുകാരെ പോലീസ് വെടിവെച്ചുകൊന്നു. കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവന്ന 17 വിചാരണ തടവുകാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. ദക്ഷിണ ജാർഖണ്ഡിലെ ഛായിബസയിലാണ് സംഭവം.
 | 

ജാർഖണ്ഡിൽ 5 തടവുകാരെ വെടിവെച്ച് കൊന്നു

റാഞ്ചി: ജാർഖണ്ഡിൽ 5 തടവുകാരെ പോലീസ് വെടിവെച്ചുകൊന്നു. കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവന്ന 17 വിചാരണ തടവുകാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. ദക്ഷിണ ജാർഖണ്ഡിലെ ഛായിബസയിലാണ് സംഭവം.

ജയിലിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് തടവുകാരിൽ ഒരാൾ പോലീസിനു നേർക്ക് മുളകുപൊടി എറിയുകയും സംഘം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് 5 പേർ കൊല്ലപ്പെട്ടത്. ഇവരിൽ 12 പേർ ഓടിരക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ടവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ജാർഖണ്ഡിൽ വോട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു തടവുകാരുടെ രക്ഷപ്പെടൽ ശ്രമം. കനത്ത സുരക്ഷയിലാണ് തടവുകാരെ കോടതിയിലേക്ക് കൊണ്ടുപോയത്.