ഇന്റര്‍നെറ്റും ക്യാമറയും സഹിതം ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നു; വില വെറും 1740 രൂപ

രാജ്യത്തെ മൊബൈല് സേവന രംഗത്ത് സൗജന്യ കോളുകളും ഡേറ്റയും സഹിതം വിപണി കീഴടക്കിയ റിലയന്സ് ജിയോ സാധാരണക്കാരനു പറ്റിയ 4ജി ഫീച്ചര് ഫോണുമായി വിപണിയിലേക്ക്. ജിയോയുടെ 4ജിഫീച്ചര് ഫോണ് ഉടന് വിപണിയില് എത്തുമെന്ന് വാര്ത്തകള് ഉണ്ടായിരുന്നു. ക്വാല്കോം, സ്പ്രെഡ്ട്രം എന്നീ ചിപ്പ് സെറ്റുകളുമായാണ് ജിയോയുടെ പുതിയ ഫോണിന്റെ വരവ്. 1740-1800 രൂപയ്ക്ക് സാധാരണക്കാരന്റെ 4ജി ഫോണ് വിപണിയിലെത്തുമെന്നാണ് വിവരം
 | 

ഇന്റര്‍നെറ്റും ക്യാമറയും സഹിതം ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നു; വില വെറും 1740 രൂപ

മുംബൈ: രാജ്യത്തെ മൊബൈല്‍ സേവന രംഗത്ത് സൗജന്യ കോളുകളും ഡേറ്റയും സഹിതം വിപണി കീഴടക്കിയ റിലയന്‍സ് ജിയോ സാധാരണക്കാരനു പറ്റിയ 4ജി ഫീച്ചര്‍ ഫോണുമായി വിപണിയിലേക്ക്. ജിയോയുടെ 4ജിഫീച്ചര്‍ ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ക്വാല്‍കോം, സ്‌പ്രെഡ്ട്രം എന്നീ ചിപ്പ് സെറ്റുകളുമായാണ് ജിയോയുടെ പുതിയ ഫോണിന്റെ വരവ്. 1740-1800 രൂപയ്ക്ക് സാധാരണക്കാരന്റെ 4ജി ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം.

വിലക്കുറവിനൊപ്പം തന്നെ സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങളുടെ ചെറുപതിപ്പുകളെല്ലാം തന്നെ ഈ ഫോണുകളില്‍ ജിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4ജി സംവിധാനത്തോടു കൂടി എത്തുന്ന ഫോണുകളില്‍ 2.4 ഇഞ്ച് സ്‌ക്രീനാവും ഉണ്ടാവുക. 512 എംബി റാമും 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ലഭ്യമാകുന്ന ഫോണുകളില്‍ 2എംപി റിയര്‍ ക്യാമറയോടൊപ്പം വിജിഎ ഫ്രണ്ട് സ്‌നാപ്പര്‍ സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വൈഫൈ, ജിപിഎസ് സംവിധാനങ്ങളുടെ ഉപയോഗം സാധ്യമാകുന്ന ഈ ഫോണുകള്‍ ജിയോ കണക്ഷനുപയോഗിക്കാവുന്ന തരത്തില്‍ മാത്രമാണ് റിലയന്‍സ് വിപണിയിലെത്തിക്കുന്നത്.