100എംബിപിഎസ് വേഗതയുമായി ജിയോ ഫൈബര്‍ എത്തുന്നു; 100 ജിബി സൗജന്യ ഡേറ്റ മൂന്നു മാസം വരെ

100 എംബിപിഎസ് വേഗതയുമായി റിലയന്സ് ജിയോയുടെ ബ്രോഡ്ബാന്ഡ് സര്വീസ് ആയ ജിയോ ഫൈബര് എത്തുന്നു. ജിയോ പോലെതന്നെ ഉപഭോക്താക്കള്ക്ക് ആദ്യത്തെ മൂന്നു മാസം ബ്രോഡ്ബാന്ഡ് സേവനം സൗജന്യമായിരിക്കും. 100 ജിബി ആയിരിക്കും ഒരു മാസത്തെ ഡൗണ്ലോഡിംഗ് പരിധി. 70 എംബിപിഎസിനും 100 എംബിപിഎസിനും ഇടയിലായിരിക്കും ഡേറ്റാ വേഗത. ഡേറ്റാ ലിമിറ്റ് പരിധി കഴിഞ്ഞാല് വേഗത ഒരു എംബിപിഎസ് ആയി കുറയും.
 | 

100എംബിപിഎസ് വേഗതയുമായി ജിയോ ഫൈബര്‍ എത്തുന്നു; 100 ജിബി സൗജന്യ ഡേറ്റ മൂന്നു മാസം വരെ

മുംബൈ: 100 എംബിപിഎസ് വേഗതയുമായി റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ആയ ജിയോ ഫൈബര്‍ എത്തുന്നു. ജിയോ പോലെതന്നെ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ മൂന്നു മാസം ബ്രോഡ്ബാന്‍ഡ് സേവനം സൗജന്യമായിരിക്കും. 100 ജിബി ആയിരിക്കും ഒരു മാസത്തെ ഡൗണ്‍ലോഡിംഗ് പരിധി. 70 എംബിപിഎസിനും 100 എംബിപിഎസിനും ഇടയിലായിരിക്കും ഡേറ്റാ വേഗത. ഡേറ്റാ ലിമിറ്റ് പരിധി കഴിഞ്ഞാല്‍ വേഗത ഒരു എംബിപിഎസ് ആയി കുറയും.

മൊബൈല്‍ രംഗത്ത് തരംഗമായിരുന്ന ജിയോ 4ജിക്കു പിന്നാലെ റിലയന്‍സ് ജിയോ തുടക്കമിട്ടതാണ് ബ്രോഡ്ബാന്‍ഡ് സര്‍വീസും. മുംബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. മുംബൈയിലെ ചില കെട്ടിടങ്ങളില്‍ സര്‍വീസ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ ബ്രോഡ്ബാന്‍ഡിന് 4500 രൂപയാണ് നല്‍കേണ്ടത്. മൂന്ന് മാസത്തിന് ശേഷം സേവനം തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 4,500 രൂപ തിരിച്ചുനല്‍കും. മൂന്ന് മാസത്തെ സൗജന്യ ഓഫറിന് ശേഷം സേവനം തുടര്‍ന്ന് ലഭിക്കാന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിലേക്ക് മാറേണ്ടി വരും. ജിയോ ഫൈബര്‍ പ്ലാനുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ബ്രോഡ്ബാന്‍ഡ് സേവനതോടെ ഡേറ്റാ കരുത്ത് കൂടുമെന്ന് ജിയോ 4ജി സര്‍വീസ് അവതരിപ്പിക്കുമ്പോള്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു. സെക്കന്‍ഡില്‍ ഡേറ്റാ വേഗത ഒരു ജിബി വരെ നല്‍കാനാകും എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു ബ്രോഡ്ബാന്റുകള്‍ക്ക് കനത്ത വെല്ലുവിളിയാവും ജിയോ ഫൈബര്‍.

മുംബൈയിലെ വാഖേശ്വര്‍ റോഡിലുള്ള രാഹുല്‍ ബില്‍ഡിങ്ങില്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ബില്‍ഡിങ്ങിലെ താമസക്കാരനായ റൗഷഭ് വോ പറഞ്ഞു. നിരവധി പേര്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ നപീന്‍സേന റോഡിലും ജിയോ ഫൈബര്‍ ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയ്ക്ക് പുറമെ പൂനെ, ഡല്‍ഹി,ചെന്നൈ എന്നീ മെട്രോ നഗരങ്ങളിലും ബ്രോഡ്ബാന്‍ഡ് സര്‍വീസ് എത്തിക്കാന്‍ ജിയോക്ക് പദ്ധതിയുണ്ട്.