ജിയോ തരംഗം: 1 ജിബിയുടെ വിലയ്ക്ക് 10ജിബി ഡാറ്റ വാഗ്ദാനവുമായി വൊഡാഫോണ്‍

ജിയോ തരംഗം സൃഷ്ടിച്ച വെല്ലുവിളി അതിജീവിക്കാന് ആകര്ഷകമായ ഡാറ്റ പാക്കുകളുമായി വൊഡാഫോണ്. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ പ്ലാന് പ്രകാരം 1 ജിബിയ്ക്ക് ചാര്ജ് ചെയ്യുന്ന ഉപയോക്താക്കള്ക്ക് 9ജിബി അധിക 4ജി ഡാറ്റ ലഭിക്കും. വൊഡാഫോണ് 3ജി, 4ജി സേവനങ്ങള് ലഭ്യമായ സര്ക്കിളുകളിലാണ് ഈ ഓഫര് ലഭിക്കുക. 2016 ഡിസംബര് 31 വരെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്ക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാകും.
 | 

ജിയോ തരംഗം: 1 ജിബിയുടെ വിലയ്ക്ക് 10ജിബി ഡാറ്റ വാഗ്ദാനവുമായി വൊഡാഫോണ്‍

ന്യൂഡല്‍ഹി: ജിയോ തരംഗം സൃഷ്ടിച്ച വെല്ലുവിളി അതിജീവിക്കാന്‍ ആകര്‍ഷകമായ ഡാറ്റ പാക്കുകളുമായി വൊഡാഫോണ്‍. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ പ്ലാന്‍ പ്രകാരം 1 ജിബിയ്ക്ക് ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 9ജിബി അധിക 4ജി ഡാറ്റ ലഭിക്കും. വൊഡാഫോണ്‍ 3ജി, 4ജി സേവനങ്ങള്‍ ലഭ്യമായ സര്‍ക്കിളുകളിലാണ് ഈ ഓഫര്‍ ലഭിക്കുക. 2016 ഡിസംബര്‍ 31 വരെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാകും.

ഉപയോക്താക്കള്‍ക്ക് 4ജി ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നതിനുള്ള വലിയൊരു കാരണമാണ് കമ്പനി പുതിയ പ്ലാനിലൂടെ നല്‍കുന്നതെന്ന് വൊഡാഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു. ഈ പ്ലാനിന് കീഴില്‍ വൊഡാഫോണ്‍ പ്ലേ വഴി ടിവി, സിനിമകള്‍, സംഗീതം എന്നിവ ആസ്വദിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 6 മാസമായി വൊഡാഫോണ്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചിട്ടില്ലാത്ത 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട് ഫോണുകളിലാണ് പുതിയ ഓഫര്‍ ലഭ്യമാകുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് 1ജിബിക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 10 ജിബി 4ജി ഡാറ്റ ലഭിക്കും.

അതേസമയം, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, അസം സംസ്ഥാനങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് മാത്രമാകും ഈ പ്ലാനിന് കീഴിലുള്ള ഡാറ്റ ലഭിക്കുക.