509 രൂപയ്ക്ക് 224 ജിബി ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ

509 രൂപയ്ക്ക് 224 ജിബി ഡേറ്റ ഓഫറുമായി റിലയന്സ് ജിയോ. ജിയോഫൈ വാങ്ങുന്നവര്ക്കാണ് ഈ ഓഫര് അവതരിപ്പിച്ചിരിക്കുന്നത്. ജിയോ നല്കി വന്നിരുന്ന സൗജന്യ ഓഫറുകള് ജൂണ് 30 അവസാനിച്ചു. ഒടുവില് റീച്ചാര്ജ് ചെയ്തവരുടെ പാക്കേജ് കാലാവധി ജൂലൈ 31നും അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഓഫറുകള് ജിയോ പ്രഖ്യാപിച്ചത്.
 | 

509 രൂപയ്ക്ക് 224 ജിബി ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ

മുംബൈ: 509 രൂപയ്ക്ക് 224 ജിബി ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ. ജിയോഫൈ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ നല്‍കി വന്നിരുന്ന സൗജന്യ ഓഫറുകള്‍ ജൂണ്‍ 30 അവസാനിച്ചു. ഒടുവില്‍ റീച്ചാര്‍ജ് ചെയ്തവരുടെ പാക്കേജ് കാലാവധി ജൂലൈ 31നും അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡേറ്റ ഓഫര്‍ ജിയോഫൈ ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ട്. ജിയോഫൈ ഡിവൈസും സിമ്മും വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. അതിനായി 99 രൂപയുടെ പ്രൈം സബ്‌സ്‌ക്രിപ്ഷനും എടുക്കണം. 149 രൂപയുടെ പാക്കില്‍ 24 ജിബി ഒരുവര്‍ഷത്തേക്ക് ലഭിക്കും. ഒരു തവണ റീച്ചാര്‍ജ് ചെയ്താല്‍ മാസം 2ജിബി വീതമാണ് ലഭിക്കുന്നത്

309 രൂപയുടെ പാക്കില്‍ ദിവസവും 1 ജിബി വീതം ലഭിക്കും. ആറ് മാസമാണ് ഈ പാക്കിന്റെ കാലാവധി. ആറ് മാസത്തേക്ക് 168 ജിബി ഡേറ്റയാണ് ലഭിക്കുക. 509 രൂപയുടെ പാക്കില്‍ ദിവസവും 2 ജിബി വെച്ച് നാല് മാസത്തേക്ക് 224 ജിബി ഡേറ്റ ലഭിക്കും.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ജിയോ ദിവസവും 1 ജിബി ഡേറ്റ സൗജന്യമായി നല്‍കിക്കൊണ്ട് ഇന്ത്യയില്‍ 4ജി വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. വെല്‍ക്കം ഓഫറിനെത്തുടര്‍ന്ന് ഹാപ്പി ന്യൂഇയര്‍ ഓഫര്‍, ജിയോ സമ്മര്‍ സര്‍പ്രൈസ്, ജിയോ ധന്‍ ധനാധന്‍ എന്നീ ഓഫറുകളും ജിയോ അവതരിപ്പിച്ചു. ഈ ഓഫറുകളിലെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇനി മാസം തോറും ചാര്‍ജ് ചെയ്യേണ്ടി വരും.