ജിയോ ഞെട്ടിക്കുന്നു; ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെ നീട്ടി

അടുത്ത മാസം അവസാനിക്കാനിരുന്ന ഹാപ്പി ന്യൂ ഇയര് ഓഫര് അടുത്ത വര്ഷം മാര്ച്ച് വരെ നീട്ടിയതായി റിലയന്സ് ജിയോ. ജിയോ പ്രൈം വരിക്കാര്ക്ക് ലഭിക്കുന്ന സൗജന്യ സേവനങ്ങള് 2018 മാര്ച്ച് 31 വരെ നീട്ടിയതായി ജിയോ ട്വിറ്ററില് അറിയിച്ചു. മാസം 303 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്താല് അണ്ലിമിറ്റഡ് സേവനങ്ങള് തുടര്ന്നും ഉപയോഗിക്കാം.
 | 

ജിയോ ഞെട്ടിക്കുന്നു; ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെ നീട്ടി

മുംബൈ: അടുത്ത മാസം അവസാനിക്കാനിരുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയതായി റിലയന്‍സ് ജിയോ. ജിയോ പ്രൈം വരിക്കാര്‍ക്ക് ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി ജിയോ ട്വിറ്ററില്‍ അറിയിച്ചു. മാസം 303 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്താല്‍ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം.

മാര്‍ച്ച് ഒന്നിനും 31നുമിടയ്ക്ക് 99 രൂപ അടച്ചാല്‍ പ്രൈം ഓഫര്‍ നീട്ടാനുള്ള സൗകര്യം ലഭിക്കും. ദിവസം 10 രൂപയ്ക്ക് അണ്‍ലിമിറ്റഡ് സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത. 2016 സെപ്റ്റംബര്‍ 5ന് പ്രവര്‍ത്തനം ആരംഭിച്ച ജിയോയുടെ വരിക്കാരുടെ എണ്ണം 10 കോടി കവിഞ്ഞുവെന്നാണ് വിവരം. മാര്‍ച്ച് അവസാനത്തോടെ ഈ ലക്ഷ്യത്തിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്.

ഈയാഴ്ച തന്നെ ഇക്കാര്യം മുകേഷ് അംബാനി പ്രഖ്യാപിച്ചേക്കും. സൗജന്യ ഡേറ്റ ഓഫറില്‍ ചേരാനുള്ള സമയം മാര്‍ച്ച് 3ന് അവസാനിക്കും. അതിനു ശേഷം വരുന്ന ഓഫറുകളും നിരക്കുകളും ഇതിനൊപ്പം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.