ജിയോ ഫോണ്‍ ബുക്കിംഗ് ഓഗസ്റ്റ് 24ന് ആരംഭിക്കും; ഫോണ്‍ ലഭിക്കാന്‍ എന്തൊക്കെ രേഖകള്‍ നല്‍കണം?

റിലയന്സ് ജിയോ നല്കിയ സൗജന്യ സേവനങ്ങള്ക്കു ശേഷം അവതരിപ്പിച്ച ജിയോ ഫോണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 24ന് ഔദ്യോഗികമായി ആരംഭിക്കും. ഓണ്ലൈന്, ഓഫ്ലൈന് ബുക്കിംഗുകള് ഇതേ ദിവസമാണ് ആരംഭിക്കുന്നത്. എന്നാല് ചില പ്രദേശങ്ങളില് റീട്ടെയ്ലര്മാര് പ്രീഓര്ഡറുകള് എടുക്കാന് ആരംഭിച്ചിട്ടുണ്ട്. അതായത് നിങ്ങള്ക്ക് ഇപ്പോള്ത്തന്നെ ഫോണുകള് ബുക്ക് ചെയ്യാന് സാധിക്കും.
 | 

ജിയോ ഫോണ്‍ ബുക്കിംഗ് ഓഗസ്റ്റ് 24ന് ആരംഭിക്കും; ഫോണ്‍ ലഭിക്കാന്‍ എന്തൊക്കെ രേഖകള്‍ നല്‍കണം?

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ നല്‍കിയ സൗജന്യ സേവനങ്ങള്‍ക്കു ശേഷം അവതരിപ്പിച്ച ജിയോ ഫോണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 24ന് ഔദ്യോഗികമായി ആരംഭിക്കും. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബുക്കിംഗുകള്‍ ഇതേ ദിവസമാണ് ആരംഭിക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ റീട്ടെയ്‌ലര്‍മാര്‍ പ്രീഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അതായത് നിങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ഫോണുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

1500 രൂപയാണ് 4ജി സൗകര്യമുള്ള ഫോണിനായി നല്‍കേണ്ടത്. ഈ തുക മൂന്ന് വര്‍ഷത്തിനുശേഷം തിരികെ ലഭിക്കും. പ്രീ ഓര്‍ഡര്‍ സമയത്ത് ഈ തുക നല്‍കേണ്ടതില്ല. ഫോണ്‍ ലഭിക്കുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബുക്ക ചെയ്യാം. ജിയോ സിംകാര്‍ഡുകള്‍ക്ക് ആധാര്‍ നല്‍കിയവര്‍ക്ക് വളരെ വേഗത്തില്‍ ആക്ടിവേഷന്‍ നടന്നിരുന്നു.

ആധാര്‍ നമ്പര്‍ നല്‍കി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ജിയോയുടെ സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറിലേക്ക് നല്‍കപ്പെടുന്നു. ഒരു ടോക്കണ്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. ഫോണ്‍ ലഭിക്കുമ്പോള്‍ ഈ ടോക്കണ്‍ നമ്പര്‍ നല്‍കണം. സെപ്റ്റംബര്‍ 1നും 4നുമിടയില്‍ ഫോണുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് കരുതുന്നത്.

എന്നാല്‍ ബുക്കിംഗ് വര്‍ദ്ധിച്ചാല്‍ ഡെലിവറി തിയതി പിന്നെയും മുമ്പോട്ട് പോകാന്‍ സാധ്യതയുണ്ട്. അതായത് ഫോണ്‍ നേരത്തേ ലഭിക്കണമെങ്കില്‍ പരമാവധി നേരത്തേ പ്രീ ഓര്‍ഡര്‍ നല്‍കുന്നതായിരിക്കും ഉത്തമം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രീ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. മൈ ജിയോ ആപ്പിലൂടെ ഓഗസ്റ്റ് 24 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും.