ജിയോ നിരക്കുകളില്‍ വര്‍ദ്ധന; പ്ലാന്‍ കാലാവധി കുറച്ചു

റിലയന്സ് ജിയോ നിരക്കുകള് വര്ദ്ധിപ്പിച്ചു. ഇതിനൊപ്പം നിലവിലുള്ള ചില പ്ലാനുകളുടെ കാലാവധിയും കുറച്ചിട്ടുണ്ട്. 399 രൂപയുടെ ധന്ധനാധന് പ്ലാനിന് ഇനി മുതല് 459 രൂപ നല്കണം. 84 ദിവസം ഇതിന് കാലാവധിയുണ്ടാകും. സൗജന്യ കോള്, എസ്എംഎസ് എന്നിവക്കൊപ്പം ഒരു ജിബി ഡേറ്റ വീതം പ്രതിദിനം ഉപയോഗിക്കാന് കഴിയും.
 | 

ജിയോ നിരക്കുകളില്‍ വര്‍ദ്ധന; പ്ലാന്‍ കാലാവധി കുറച്ചു

മുംബൈ: റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഇതിനൊപ്പം നിലവിലുള്ള ചില പ്ലാനുകളുടെ കാലാവധിയും കുറച്ചിട്ടുണ്ട്. 399 രൂപയുടെ ധന്‍ധനാധന്‍ പ്ലാനിന് ഇനി മുതല്‍ 459 രൂപ നല്‍കണം. 84 ദിവസം ഇതിന് കാലാവധിയുണ്ടാകും. സൗജന്യ കോള്‍, എസ്എംഎസ് എന്നിവക്കൊപ്പം ഒരു ജിബി ഡേറ്റ വീതം പ്രതിദിനം ഉപയോഗിക്കാന്‍ കഴിയും.

399 രൂപയുടെ പ്ലാന്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കാലാവധി 70 ദിവസമായി കുറച്ചു. ദിവസവും ഒരു ജിബി ഡേറ്റയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതില്‍ ലഭ്യമാകും. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ വരിക്കാര്‍ക്കും 19-ാം തിയതി മുതല്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.

509 രൂപയുടെ പ്ലാനില്‍ കാലാവധി 56 ദിവസത്തില്‍ നിന്ന് 49 ദിവസമായി കുറച്ചു. 149 രൂപയുടെ പാക്കേജില്‍ നല്‍കിയിരുന്ന 2 ജിബി ഡേറ്റ 4 ജിബിയായി ഉയര്‍ത്തി. 28 ദിവസമാണ് കാലാവധി. 999 രൂപയുടെ 90 ദിവസത്തെ പ്ലാനില്‍ ഡേറ്റ 90 ജിബിയില്‍ നിന്ന് 60 ജിബിയായി കുറച്ചു.

120 ദിവസം കാലാവധിയുള്ള 1999 രൂപയുടെ പ്ലാനില്‍ 155 ജിബി ലഭിച്ചിരുന്നത് 125 ജിബിയായി കുറച്ചു. 4999 രൂപയുടെ 380 ജിബി പ്ലാനില്‍ ഇനി 350 ജിബി ഡേറ്റയേ ലഭിക്കൂ.