റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ അവസാനിച്ചു; ഇന്നു മുതല്‍ ലഭിക്കുന്നത് ഹാപ്പി ന്യൂഇയര്‍ ഓഫര്‍; അറിയേണ്ടതെല്ലാം

സൗജന്യ കോളുകളും ഇതുവരെ ലഭ്യമല്ലാതിരുന്ന ഡേറ്റയും വേഗതയും അവതരിപ്പിച്ച റിലയന്സ് ജിയോ വെല്കം ഓഫര് ഇന്നലെ അവസാനിച്ചു. ഉപഭോക്താക്കള്ക്ക് ഇന്നുമുതല് ലഭ്യമാകുന്നന് ഹാപ്പി ന്യൂ ഇയര് ഓഫര് എന്ന പേരില് കമ്പനി ദീര്ഘിപ്പിച്ച ആനുകൂല്യങ്ങളാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്?
 | 

റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ അവസാനിച്ചു; ഇന്നു മുതല്‍ ലഭിക്കുന്നത് ഹാപ്പി ന്യൂഇയര്‍ ഓഫര്‍; അറിയേണ്ടതെല്ലാം

മുംബൈ: സൗജന്യ കോളുകളും ഇതുവരെ ലഭ്യമല്ലാതിരുന്ന ഡേറ്റയും വേഗതയും അവതരിപ്പിച്ച റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ ഇന്നലെ അവസാനിച്ചു. ഉപഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ ലഭ്യമാകുന്നന് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ കമ്പനി ദീര്‍ഘിപ്പിച്ച ആനുകൂല്യങ്ങളാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍?

പ്രതിദിനം 4 ജിബി ഡൗണ്‍ലോഡ് അനുവദിച്ചിരുന്ന സ്ഥാനത്ത് പുതിയ ഓഫറില്‍ 1 ജിബി മാത്രമേ ലഭിക്കൂ എന്നതാണ് പ്രധാന വ്യത്യാസം. പരിധി കഴിഞ്ഞാല്‍ ഡേറ്റാ സ്പീഡ് 128 കെബി ആയി കുറയും. അതായത് തുടക്കം മുതല്‍ കാര്യമായി ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് ചുരുക്കം.

എന്നാല്‍ ഇതിന് ഒരു പരിഹാരവും ജിയോ നിര്‍ദേശിക്കുന്നുണ്ട്. 51 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരു ജിബി കൂടി ഡൗണ്‍ലോഡ് ചെയ്യാം. 4ജി സ്പീഡ് തിരിച്ചു കിട്ടുകയും ചെയ്യും. 301 രൂപയുടെ പാക്ക് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്താല്‍ 6 ജിബിയാണ് അധികം ലഭിക്കുന്നത്. ഇതിന് 28 ദിവസത്തെ കാലാവധിയും ലഭിക്കും.

മാര്‍ച്ച് 31 വരെയാണ് ഹാപ്പി ന്യൂഇയര്‍ ഓഫറിന് കാലാവധിയുള്ളത്. ടെലകോം കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ക്ക് 90 ദിവസമാണ് പരമാവധി കാലാവധിയുള്ളത്. ഇത് നീട്ടിക്കൊടുത്തതിനെതിരേ എയര്‍ടെല്‍ ടെലകോം പരാതി പരിഹാര ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ഓഫര്‍ നീട്ടിയത് നിയമലംഘനമാണോ എന്ന വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ട്രായി ജിയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെല്‍കം ഓഫര്‍ ഡിസംബര്‍ 3ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ ട്രായി നല്‍കിയിരുന്ന അറിയിപ്പ്.