ജെഎന്‍യു വിദ്യാര്‍ത്ഥി സമരം വിജയം; ഫീസ് വര്‍ദ്ധന പിന്‍വലിച്ചു

ഹോസ്റ്റല്, മെസ് ഫീസ് വര്ദ്ധനക്കെതിരെ ജെഎന്യു വിദ്യാര്ത്ഥികള് നടത്തിയ സമരം വിജയം.
 | 
ജെഎന്‍യു വിദ്യാര്‍ത്ഥി സമരം വിജയം; ഫീസ് വര്‍ദ്ധന പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഹോസ്റ്റല്‍, മെസ് ഫീസ് വര്‍ദ്ധനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയം. ഫീസ് വര്‍ദ്ധന ജെഎന്‍യു പിന്‍വലിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഫീസ് വര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍വകലാശാലാ നിര്‍ബന്ധിതമായത്. ഇത് കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി കൂടി സര്‍വകലാശാല നിര്‍ദേശിച്ചതായി കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ ക്ലാസിലേക്ക് മടങ്ങണമെന്നും ട്വീറ്റില്‍ വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ഇന്ന് മുതല്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍വകലാശാല ഫീസ് വര്‍ദ്ധന പിന്‍വലിച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പസിന് പുറത്താണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുട നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന് നേരെ പോലീസ് ബലം പ്രയോഗിച്ചത് വിവാദമായിരുന്നു.

പിന്നീട് എബിവിപിയും ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ആദ്യ ദിവസത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ജെഎന്‍യു ക്യാമ്പസില്‍ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു.