ജെഎന്‍യു ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് ആര്‍എസ്എസ് മാസിക പാഞ്ചജന്യം

ജവഹര്ലാല് നെഹ്റു സര്വകലാശാല ദേശവിരുദ്ധരുടെ തറവാടാണെന്നും, ഇത് ഇന്ത്യയെ ശിഥിലമാക്കുമെന്നും ആര്എസ്എസ് മാസികയായ പാഞ്ചജന്യ. മാസികയില് വന്ന കവര്സ്റ്റോറിയിലാണ് 2010ല് മാവോയിസ്റ്റുകള് 75 സുരക്ഷാ ഭടന്മാരെ കൊലപ്പെടുത്തിയത് ക്യാംപസില് ആഘോഷിച്ചിരുന്നുവെന്നും ജെഎന്യു രാജ്യവിരുദ്ധരുടെ താവളമാണെന്നുമുളള ലേഖനമുളളത്.
 | 
ജെഎന്‍യു ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് ആര്‍എസ്എസ് മാസിക പാഞ്ചജന്യം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ദേശവിരുദ്ധരുടെ തറവാടാണെന്നും, ഇത് ഇന്ത്യയെ ശിഥിലമാക്കുമെന്നും ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. മാസികയില്‍ വന്ന കവര്‍‌സ്റ്റോറിയിലാണ് 2010ല്‍ മാവോയിസ്റ്റുകള്‍ 75 സുരക്ഷാ ഭടന്‍മാരെ കൊലപ്പെടുത്തിയത് ക്യാംപസില്‍ ആഘോഷിച്ചിരുന്നുവെന്നും ജെഎന്‍യു രാജ്യവിരുദ്ധരുടെ താവളമാണെന്നുമുളള ലേഖനമുളളത്.

ദേശീയതയെ ഒരു കുറ്റമായാണ് ജെഎന്‍യുവില്‍ പരിഗണിക്കുന്നതെന്നും, നിലവിലുളള ഇന്ത്യനവസ്ഥകളെ തകര്‍ക്കുന്നതിന് ഇത് കാരണമാകുമെന്നും പാഞ്ചജന്യയിലെ മറ്റൊരു ലേഖനം വ്യക്തമാക്കുന്നു. കശ്മീരില്‍ നിന്നുളള ഇന്ത്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ ഇവര്‍ അംഗീകരിക്കുന്നതായും, ഹിന്ദുവിനെ ഇല്ലാതാക്കലും, ഇന്ത്യയെ തകര്‍ക്കലുമാണ് സോഷ്യലിസത്തിലൂടെയും, മാവോയിസത്തിലൂടെയും ഇവര്‍ ഉദ്ദേശിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇന്ത്യന്‍ സംസ്‌കാരം, യോഗ എന്നിങ്ങനെയുളള കോഴ്‌സുകള്‍ പഠിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം അക്കാദമിക് കൗണ്‍സില്‍ തള്ളിക്കളഞ്ഞത്. നേരത്തെ ആത്മീയതയെയും, ഇന്ത്യന്‍ മൂല്യങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ ഭാഗമായി യോഗ, ഇന്ത്യന്‍ സംസ്‌കാരം എന്നീ വിഷയങ്ങളില്‍ കോഴ്‌സുകള്‍ തുടങ്ങണമെന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ അജണ്ടയെ തുടര്‍ന്ന് യുജിസിയാണ് ജെഎന്‍യുവില്‍ കോഴ്‌സുകള്‍ തുടങ്ങുവാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ അക്കാദമിക് കൗണ്‍സിലില്‍ ഇത് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് തള്ളിക്കളയുവാന്‍ തീരുമാനിക്കുകയും ആയിരുന്നു.