‘ശ്രമിച്ചു, എങ്കിലും സുരക്ഷയൊരുക്കാനായില്ല’; ജെഎന്‍യു ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു

ജെഎന്യുവില് എബിവിപി പ്രവര്ത്തകര് ക്രൂരമായ ആക്രമണം നടത്തിയ സബര്മതി ഹോസ്റ്റലിന്റെ വാര്ഡന് രാജിവെച്ചു.
 | 
‘ശ്രമിച്ചു, എങ്കിലും സുരക്ഷയൊരുക്കാനായില്ല’; ജെഎന്‍യു ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായ ആക്രമണം നടത്തിയ സബര്‍മതി ഹോസ്റ്റലിന്റെ വാര്‍ഡന്‍ രാജിവെച്ചു. പരമാവധി ശ്രമിച്ചിട്ടും ഹോസ്റ്റലിന് സുരക്ഷയൊരുക്കാന്‍ കഴിഞ്ഞില്ലെന്ന് രാജിക്കത്തില്‍ സീനിയര്‍ വാര്‍ഡനായിരുന്ന ആര്‍.മീന പറയുന്നു. ഞായറാഴ്ച രാത്രിയാണ് മുഖംമൂടി ധരിച്ചുകൊണ്ട് വടികളും ചുറ്റികകളുമായി അക്രമികള്‍ ഹോസ്റ്റലില്‍ കയറിയത്. മൂന്ന് മണിക്കൂറോളം ഇവര്‍ ഹോസ്റ്റലില്‍ ഭീതിപരത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണം നടത്തിയത്.

‘ശ്രമിച്ചു, എങ്കിലും സുരക്ഷയൊരുക്കാനായില്ല’; ജെഎന്‍യു ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു

സംഭവത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്‌ഷെ ഘോഷും അധ്യാപകരും ഉള്‍പ്പെടെ 35ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്‌ഷെ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് തെരുവു വിളക്കുകള്‍ അണഞ്ഞിരുന്നു. പോലീസ് അക്രമികളെ തടയാന്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആക്രമണത്തില്‍ സബര്‍മതി ഹോസ്റ്റല്‍ കെട്ടിടത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നാം നിലയില്‍ നിന്ന് ചാടി. ഇവരുടെ കാലുകളുടെ അസ്ഥിക്ക് പൊട്ടലുണ്ട്. 400 ഓളം വിദ്യാര്‍ത്ഥികളാണ് സബര്‍മതി ഹോസ്റ്റലിലെ അന്തേവാസികള്‍.