ജെഎന്‍യു നരേന്ദ്ര മോദിയുടെ പേരിലാക്കണമെന്ന് ബിജെപി എംപി

ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റി പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (എംഎന്യു) എന്നാക്കണമെന്ന് ബിജെപി എംപി.
 | 
ജെഎന്‍യു നരേന്ദ്ര മോദിയുടെ പേരിലാക്കണമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പേര് മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി (എംഎന്‍യു) എന്നാക്കണമെന്ന് ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എംപിയായ ഹന്‍സ് രാജ് ഹന്‍സ് ആണ് ഈ പരാമര്‍ശവുമായി രംഗത്തെത്തിയത്. മോദിയുടെ പേരില്‍ എന്തെങ്കിലുമൊക്കെ ഇരിക്കട്ടെയെന്നും ഹന്‍സ് രാജ് പറഞ്ഞു. ജെഎന്‍യുവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ഹന്‍സ് രാജ് ഈ ആവശ്യം ഉന്നയിച്ചത്.

നമ്മുടെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ചെയ്ത അബദ്ധങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും നെഹ്‌റു കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഹന്‍സ് രാജ് പറഞ്ഞു. ജമ്മു കാശ്മീരില്‍ ഉള്‍പ്പെടെ നെഹ്‌റു തെറ്റുകളാണ് ചെയ്തതെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോടും എംപി പറഞ്ഞു.

പ്രധാനമന്ത്രി മോദി രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ടാണ് ജെഎന്‍യുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ഹന്‍സ് രാജ് വിശദീകരിച്ചു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ബിജെപി എംപിയായ മനോജ് തിവാരി ഹന്‍സ് രാജിന്റെ ആവശ്യത്തെ പിന്താങ്ങി.