ജെഎന്‍യു പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരോധനാജ്ഞ, 54 പേര്‍ കസ്റ്റഡിയില്‍

ജെഎന്യു വിദ്യാര്ത്ഥികള് നടത്തിയ പാര്ലമെന്റ് മാര്ച്ചിലുണ്ടായ സംഘര്ഷത്തെത്തുടര്ന്ന് 54 പേര് കസ്റ്റഡിയില്.
 | 
ജെഎന്‍യു പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരോധനാജ്ഞ, 54 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 54 പേര്‍ കസ്റ്റഡിയില്‍. വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. മാര്‍ച്ചിനോട് അനുബന്ധിച്ച് പാര്‍ലമെന്റ് പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിഷയത്തില്‍ ചര്‍ച്ചക്കായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഹോസ്റ്റല്‍, മെസ് ഫീസ് വര്‍ധന പിന്‍വലിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്. ഇതേത്തുടര്‍ന്ന് ജെഎന്‍യു ക്യാമ്പസില്‍ ഉള്‍പ്പെടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് ഫീസ് വര്‍ദ്ധന ഭാഗികമായി റദ്ദാക്കിയിരുന്നു. എന്നാല്‍ വിവിധയിനങ്ങളിലെ സര്‍വീസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ചിരുന്നില്ല. ഇവ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.