കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷനോട് വിയോജിച്ച് എം.സി.ജോസഫൈന്‍

കേരളത്തില് നിര്ബന്ധിത മതപരിവര്ത്തനം നടക്കുന്നുവെന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്മയുടെ അഭിപ്രായത്തോട് വിയോജിച്ച് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്. സംസ്ഥാനത്ത് നിര്ബന്ധിത മതപരിവര്ത്തനം ഇല്ലെന്ന് ജോസഫൈന് പറഞ്ഞു. ദേശീയ കമ്മീഷന് അധ്യക്ഷയുടെ പരാമര്ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണ്. ഹാദിയ വിഷയത്തില് രേഖാ ശര്മയുടെ പരാമര്ശം അനൗചിത്യമാണെന്നും ജോസഫൈന് പറഞ്ഞു.
 | 

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷനോട് വിയോജിച്ച് എം.സി.ജോസഫൈന്‍

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ അഭിപ്രായത്തോട് വിയോജിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന് ജോസഫൈന്‍ പറഞ്ഞു. ദേശീയ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണ്. ഹാദിയ വിഷയത്തില്‍ രേഖാ ശര്‍മയുടെ പരാമര്‍ശം അനൗചിത്യമാണെന്നും ജോസഫൈന്‍ പറഞ്ഞു.

ഉയര്‍ന്ന നിലവാരത്തിലും മതനിരപേക്ഷതയുടെയും കാര്യത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു പ്രസ്താവനയെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ കാര്യത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. ഇത് കോടതിയില്‍ വ്യക്തമാക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

തിങ്കളാഴ്ച വൈക്കത്ത് ഹാദിയയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തിയ ശേഷമാണ് രേഖാ ശര്‍മ നിര്‍ബന്ധിത മതപരിവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞത്. ഹാദിയ സുരക്ഷിതയാണെന്നും ശാരീരിക മര്‍ദ്ദനങ്ങള്‍ ഏറ്റിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.