ജെ.പി. നഡ്ഡ ബിജെപി ദേശീയ അധ്യക്ഷന്‍

കഴിഞ്ഞ അഞ്ച് വര്ഷമായി അധ്യക്ഷസ്ഥാനം വഹിക്കുന്ന അമിത് ഷാ പദവി ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
 | 
ജെ.പി. നഡ്ഡ ബിജെപി ദേശീയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ജെ.പി. നഡ്ഡ ബി.ജെ.പി അധ്യക്ഷന്‍. ഇന്ന് വൈകുന്നേരം 4 മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ നഡ്ഡ ചുമതലയേല്‍ക്കും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ഏകകണ്ഠമായിട്ടാണ് നഡ്ഡയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അധ്യക്ഷസ്ഥാനം വഹിക്കുന്ന അമിത് ഷാ പദവി ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ നഡ്ഡയ്ക്കുവേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്യയ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സന്നിഹിതരായിരുന്നു. നഡ്ഡ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാലും അമിത് ഷാ-നരേന്ദ്ര മോദി കൂട്ടുക്കെട്ട് തന്നെയാവും നിര്‍ണായക തീരുമാനങ്ങളെടുക്കുകയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

3 മണിയോടെ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തില്‍ നഡ്ഡ തന്റെ പദ്ധതികള്‍ വിവരിക്കും. അഭിനന്ദനം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു മണിയോടെ ബിജെപി ആസ്ഥാനത്തെത്തും. തുടര്‍ന്നാണ് ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുക.