അഭിഭാഷകനെ പ്രണയിച്ച മകളെ ജഡ്ജി വീട്ടുതടങ്കലിലാക്കി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അഭിഭാഷകനുമായി പ്രണയത്തിലായ മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസെടുത്ത് ഹൈക്കോടതി. ബിഹാറിലെ ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെ പാറ്റ്ന ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. നിയമവിദ്യാര്ത്ഥിനി കൂടിയായ മകള് തേജസ്വിനിയെ അകാരണമായി വീട്ടുതടങ്കലില് വെച്ചെന്നാണ് കേസ്.
 | 

അഭിഭാഷകനെ പ്രണയിച്ച മകളെ ജഡ്ജി വീട്ടുതടങ്കലിലാക്കി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാറ്റ്‌ന: അഭിഭാഷകനുമായി പ്രണയത്തിലായ മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസെടുത്ത് ഹൈക്കോടതി. ബിഹാറിലെ  ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെ പാറ്റ്‌ന ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. നിയമവിദ്യാര്‍ത്ഥിനി കൂടിയായ മകള്‍ തേജസ്വിനിയെ അകാരണമായി വീട്ടുതടങ്കലില്‍ വെച്ചെന്നാണ് കേസ്.

സുപ്രീം കോടതി അഭിഭാഷകനായ സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന യുവാവുമായി തേജസ്വിനി പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞതോടെ ജഡ്ജി മകളെ വീട്ടില്‍ തടങ്കലിലാക്കുകയായിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. 2012ല്‍ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയപ്പോളാണ് തേജസ്വിനി സിദ്ധാര്‍ത്ഥുമായി പരിചയപ്പെട്ടത്.

പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. കഴിഞ്ഞ മാസം ഡല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസസ് പരീക്ഷയെഴുതാന്‍ തേജസ്വിനി അമ്മയോടൊപ്പം ഡല്‍ഹിയിലെത്തിയിരുന്നു. ഇവിടെ വെച്ച് സിദ്ധാര്‍ഥിനെ നേരില്‍ കാണുകയും പ്രണയത്തെക്കുറിച്ച അറിഞ്ഞ അമ്മ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തേജസ്വിനിയെയും കൊണ്ട് നാട്ടിലേക്ക് തിരികെപ്പോകുകയുമായിരുന്നു.

തേജസ്വിനിയെ വീട്ടില്‍ വെച്ച് പിതാവ് മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് സിദ്ധാര്‍ത്ഥ് പാറ്റ്‌നയില്‍ എത്തി. സിവില്‍ സര്‍വ്വന്റോ ജഡ്ജിയോ ആയാല്‍ മാത്രമേ മകളെ വിവാഹം ചെയ്തുനല്‍കൂ എന്നായിരുന്നു ചൗരസ്യ പറഞ്ഞത്. ഇതേത്തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ബിഹാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.