ഗാന്ധി ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു; സ്വാതന്ത്ര്യം നേടിതന്നത് ഗാന്ധിയല്ലെന്നും പരാമര്‍ശം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഒരു ബ്രിട്ടീഷ് ഏജന്റ് ആണെന്ന് മുന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയോട് ഗാന്ധി ദ്രോഹങ്ങള് മാത്രമേ ചെയ്തുള്ളുവെന്നും സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിയാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെക്കുറിച്ചുള്ള സത്യം എന്ന തലക്കെട്ടില് കട്ജു എഴുതിയ പോസ്റ്റിലാണ് വിവാദ പരാമര്ശം. ഗാന്ധി മാടമ്പി മനസുള്ള വഞ്ചകനും പിന്തിരിപ്പനും ആയിരുന്നുവെന്നും പോസ്റ്റില് ആരോപിക്കുന്നു.
 | 

ഗാന്ധി ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു; സ്വാതന്ത്ര്യം നേടിതന്നത് ഗാന്ധിയല്ലെന്നും പരാമര്‍ശം

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഒരു ബ്രിട്ടീഷ് ഏജന്റ് ആണെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയോട് ഗാന്ധി ദ്രോഹങ്ങള്‍ മാത്രമേ ചെയ്തുള്ളുവെന്നും സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിയാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെക്കുറിച്ചുള്ള സത്യം എന്ന തലക്കെട്ടില്‍ കട്ജു എഴുതിയ പോസ്റ്റിലാണ് വിവാദ പരാമര്‍ശം. ഗാന്ധി മാടമ്പി മനസുള്ള വഞ്ചകനും പിന്തിരിപ്പനും ആയിരുന്നുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

യഥാര്‍ത്ഥ രാഷ്ട്രപിതാവ് ഗാന്ധിയല്ല, മുഗള്‍ ചക്രവര്‍ത്തി അക്ബറാണെന്നും പോസ്റ്റിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചര്‍ക്ക, ഖാദി, സ്വയം പര്യാപ്ത ഗ്രാമീണ സംഘങ്ങള്‍ എന്നിങ്ങനെയുള്ള സാമ്പത്തിക ആശയങ്ങള്‍ അസംബന്ധമാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചതില്‍ യാതൊരു അത്ഭുതവുമില്ല.

ഗാന്ധി ബ്രിട്ടീഷുകാരുടെ ചാരനായതു കൊണ്ടാണ് അതെന്നും കട്ജു പോസ്റ്റിലൂടെ ആരോപിക്കുന്നു. ഭഗത് സിംഗ്, സൂര്യ സെന്‍ , ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാഖുള്ള, രാജ്ഗുരു, ഖുദിറാം ബോസ് തുടങ്ങിയ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകള്‍ അവര്‍ എന്തുകൊണ്ട് സ്ഥാപിച്ചില്ല എന്നും കട്്ജു ചോദിക്കുന്നു.

പോസ്റ്റ് കാണാം