തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് കമല്‍ ഹാസന്‍

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്റ്റെര്ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് കമല് ഹാസന്. ഇരകളാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കമല് പറഞ്ഞു. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് പരിഹാരമല്ലെന്നും ആരാണ് വെടിവെക്കാന് ഉത്തരവിട്ടതെന്ന് അറിയണമെന്ന് ജനങ്ങള് ആവശ്യപ്പെടുന്നുണ്ടെന്നും മക്കള് നീതി മയ്യം നേതാവ് കൂടിയായ കമല്ഹാസന് വ്യക്തമാക്കി. ഇന്നലെ നടന്ന വെടിവെയ്പ്പില് പരിക്കേറ്റ് ചികിത്സയില് കഴിയുന്നവരെ സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്. തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെര്ലൈറ്റ് കോപ്പര് പ്ലാന്റ് പ്രവര്ത്തനം നിര്ത്തണമെന്നാവശ്യപ്പെട്ട് ജനങ്ങള് നടത്തിയ പ്രക്ഷോഭത്തിലേക്ക് ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പില് 11 പേര് കൊല്ലപ്പെട്ടിരുന്നു.
 | 

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് കമല്‍ ഹാസന്‍

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് കമല്‍ ഹാസന്‍. ഇരകളാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കമല്‍ പറഞ്ഞു. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് പരിഹാരമല്ലെന്നും ആരാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെന്ന് അറിയണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ഹാസന്‍ വ്യക്തമാക്കി. ഇന്നലെ നടന്ന വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍.

തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിലേക്ക് ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.

പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. സംഭവത്തില്‍ അന്വേണം നടത്തുന്നതിനായി കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഭരണകൂട ഭീകരതയെന്നാണ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി വെടിവെയ്പ്പിനെ വിശേഷിപ്പിച്ചത്.