കാമസൂത്ര നായിക സൈറ ഖാന്‍ അന്തരിച്ചു

കാമസൂത്ര 3ഡി എന്ന ചിത്രത്തിലെ നായികയായിരുന്ന സൈറ ഖാന് അന്തരിച്ചു.
 | 
കാമസൂത്ര നായിക സൈറ ഖാന്‍ അന്തരിച്ചു

മുംബൈ: കാമസൂത്ര 3ഡി എന്ന ചിത്രത്തിലെ നായികയായിരുന്ന സൈറ ഖാന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 2013ല്‍ പുറത്തിറങ്ങിയ കാമസൂത്ര 3 ഡിയില്‍ ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമെത്തിയ നടിയാണ് സൈറ. മലയാളിയായ രൂപേഷ് പോള്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

2013 കാന്‍ ചലച്ചിത്രമേളയില്‍ കാമസൂത്ര പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് സൈറ ഖാന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. വളരെ യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നെത്തിയ സൈറ വളരെ ധീരമായാണ് ചിത്രത്തിലെ റോള്‍ ഏറ്റെടുത്തതെന്ന് സംവിധായകന്‍ രൂപേഷ് പോള്‍ പറഞ്ഞു.