ഹിന്ദു മഹാസഭ മുന്‍ തലവന്‍ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു

ഹിന്ദു മഹാസഭയുടെ മുന് തലവന് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു.
 | 
ഹിന്ദു മഹാസഭ മുന്‍ തലവന്‍ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: ഹിന്ദു മഹാസഭയുടെ മുന്‍ തലവന്‍ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. തിവാരിയുടെ ഓഫീസില്‍ മധുര പലഹാരങ്ങളുമായി എത്തിയ രണ്ട് പേര്‍ സംസാരിക്കുന്നതിനിടെ തോക്ക് പുറത്തെടുത്ത് വെടിവെക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തിവാരി മരിച്ചു.

വെടിവെച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. വെടിയേറ്റ തിവാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അനന്‍ഫനാനിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മുഹമ്മദ് നബിയുയമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് 2015ല്‍ തിവാരിക്കെതിരെ കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ അലഹബാദ് ഹൈക്കോടതിയുടെ ലഖനൗ ബെഞ്ച് റദ്ദാക്കിയിരുന്നു.