ഇന്ത്യന്‍ ജനാതിപത്യത്തിന് അനുയോജ്യനായ നേതാവാണ് മോഡി; പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ

ഇന്ത്യന് ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ബോളിവുഡ് താരം കങ്കണ റനൗത്ത്. മോഡിയുടെ ബാല്യകാലം ആസ്പദമാക്കി നിര്മ്മിച്ച 'ചലോ ജീത്തേ ഹേം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു താരം. നേരത്തെ കങ്കണയ്ക്ക് ബിജെപി സീറ്റ് നല്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 | 

ഇന്ത്യന്‍ ജനാതിപത്യത്തിന് അനുയോജ്യനായ നേതാവാണ് മോഡി; പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ബോളിവുഡ് താരം കങ്കണ റനൗത്ത്. മോഡിയുടെ ബാല്യകാലം ആസ്പദമാക്കി നിര്‍മ്മിച്ച ‘ചലോ ജീത്തേ ഹേം’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു താരം. നേരത്തെ കങ്കണയ്ക്ക് ബിജെപി സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പ്പര്യമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘രാജ്യത്തിന് ആവശ്യം വന്നാല്‍’ എന്നായിരുന്നു കങ്കണയുടെ മറുപടി. രാജ്യത്തിനു നേരെ എന്തു ഭീഷണിയുണ്ടായാലും ജീവന്‍ പോലും ബലി നല്‍കി കണ്ണിമ ചിമ്മാതെ രക്ഷിക്കാന്‍ നമ്മുടെ സൈനികര്‍ കാവലുണ്ട്. രാജ്യത്തിന് എന്നെങ്കിലും എന്റെ ആവശ്യം വന്നാല്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, രാജ്യത്തിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാന്‍ തയാറാണെന്നും താരം പറഞ്ഞു.

രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്കു നയിക്കാന്‍ 2019ലെ തിരഞ്ഞെടുപ്പിലും മോദി ജയിക്കേണ്ടതുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. 2019ലെ തെരെഞ്ഞെടുപ്പില്‍ സെലിബ്രറ്റികളായവരെ ഇറക്കി സീറ്റ് പിടിക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായില്ല. ബോളിവുഡിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഇതുവരെ ജയിക്കാന്‍ കഴിയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനായിരിക്കും 2019ല്‍ ബിജെപി ശ്രമിക്കുക.