തന്നെ പീഡിപ്പിച്ചത് ആരാണെന്ന് തുറന്നു പറഞ്ഞ് കങ്കണ റണാവത്ത്

പതിനാറു വയസുള്ളപ്പോള് താന് ലൈംഗിക പീഡനത്തിനു വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് കങ്കണ റണാവത്ത്. ആരാണ് തന്നെ പീഡിപ്പിച്ചതെന്നും ഇപ്പോള് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡ് നടനും നടി സറീന വഹാബിന്റെ ഭര്ത്താവുമായ ആദിത്യ പഞ്ചോളിയാണ് പ്രായപൂര്ത്തിയാകുന്നതിനു മുമ്പ് തന്നെ പീഡിപ്പിച്ചതെന്ന് കങ്കണ പറഞ്ഞു.
 | 

തന്നെ പീഡിപ്പിച്ചത് ആരാണെന്ന് തുറന്നു പറഞ്ഞ് കങ്കണ റണാവത്ത്

മുംബൈ: പതിനാറു വയസുള്ളപ്പോള്‍ താന്‍ ലൈംഗിക പീഡനത്തിനു വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് കങ്കണ റണാവത്ത്. ആരാണ് തന്നെ പീഡിപ്പിച്ചതെന്നും ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡ് നടനും നടി സറീന വഹാബിന്റെ ഭര്‍ത്താവുമായ ആദിത്യ പഞ്ചോളിയാണ് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ പീഡിപ്പിച്ചതെന്ന് കങ്കണ പറഞ്ഞു.

അച്ഛന്റെ പ്രായമുള്ള ഒരാള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു നേരത്തേ ഇവര്‍ പറഞ്ഞത്. പീഡനത്തേക്കുറിച്ച് സറീന വഹാബിനോട് പറഞ്ഞെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് മാത്രമല്ല, അവരുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും കങ്കണ പറയുന്നു. നിങ്ങളുടെ മകളേക്കാള്‍ പ്രായം കുറവാണ് തനിക്കെന്നും മാതാപിതാക്കളോട പറയാന്‍ കഴിയാത്തതിനാല്‍ തന്നെ രക്ഷിക്കണമെന്നുമാണ് അവരോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ ആദിത്യ വിട്ടീല്‍ വന്നില്ലല്ലോ എന്നതിലാണ് തനിക്ക് ആശ്വാസമെന്നാണ് സറീന പറഞ്ഞത്.

പിന്നീട് കങ്കണ പരാതി നല്‍കിയെങ്കിലും കങ്കണയെ സമീപിക്കരുതെന്ന് പറഞ്ഞ് പോലീസ് അയാളെ വെറുതെ വിടുകയായിരുന്നുവെന്നും കങ്കണ വ്യക്തമാക്കി.